Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
വാഹനങ്ങളിൽ ഭേദഗതികൾ വരുത്തിയാൽ കനത്ത പിഴ ഈടാക്കുമെന്ന് ഖത്തർ ട്രാഫിക് ജനറലിന്റെ മുന്നറിയിപ്പ്

March 02, 2022

March 02, 2022

ദോഹ : വാഹനങ്ങളിൽ അധികൃതരുടെ മുൻ‌കൂർ അനുമതിയില്ലാതെ മാറ്റങ്ങൾ വരുത്തിയാൽ കനത്ത പിഴ ഈടാക്കുമെന്ന് ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. വാഹനത്തിന്റെ നിറം മാറ്റുക, നമ്പർ പ്ലേറ്റുകളുടെ വലിപ്പവും രൂപവും മാറ്റുക, അനുമതി ഇല്ലാതെ വാഹനങ്ങൾ പരസ്പരം മാറുകയോ ലോണിൽ നൽകുകയോ ചെയ്യുക മുതലായ നിയമലംഘനങ്ങൾക്കാണ് പിഴ ഈടാക്കുകയെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ ക്യാപ്റ്റൻ മുഹമ്മദ്‌ അബ്ദുള്ള അൽ കുവാരി വിശദമാക്കി. 

ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രത്യേക വെബിനാറിലാണ് അൽ കുവാരി നിയമവശങ്ങൾ വ്യക്തമാക്കിയത്. മദ്യപിച്ച് വാഹനമോടിക്കുക, അപകടങ്ങൾ ഉണ്ടായാൽ വാഹനവുമായി കടന്നുകളയാൻ ശ്രമിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് പിഴക്ക് പുറമെ ജയിൽ ശിക്ഷയും ലഭിക്കും. റോഡിന് സമീപത്തായി, വാഹനങ്ങൾക്ക് അപകടം ഉണ്ടാക്കുന്ന തരത്തിൽ അനധികൃത നിർമാണങ്ങൾ നടത്തിയാൽ ഒരുമാസം തടവ് ശിക്ഷയും, ഒപ്പം 10000 മുതൽ 15000 റിയാൽ വരെ പിഴയും ലഭിക്കും. ഒരേ കുറ്റകൃത്യം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിക്കുമെന്നും കുവാരി കൂട്ടിച്ചേർത്തു. ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കരുതെന്നും, ലൈസൻസില്ലാത്തവർക്ക് വാഹനം ഓടിക്കാൻ നൽകരുത് എന്നും കുവാരി നിർദ്ദേശിച്ചു.


Latest Related News