Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ കോവിഡ് വാക്സിൻ ലഭിക്കാൻ ഹെൽത്ത്കാർഡ് നിർബന്ധമില്ലെന്ന് ആരോഗ്യമന്ത്രാലയം(ഹെൽത്ത് കാർഡിന് അപേക്ഷിക്കാനുള്ള ലിങ്ക്)

April 06, 2021

April 06, 2021

ദോഹ : ഖത്തറിൽ കോവിഡ് പ്രതിരോധ വാക്സിൻ ലഭിക്കുന്നതിന് തൽക്കാലം ഹെൽത്ത്കാർഡ് ആവശ്യമില്ലെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു.മുൻകൂട്ടി ലഭിച്ച അപ്പോയിന്മെന്റ് പ്രകാരം വാക്സിൻ സ്വീകരിക്കാൻ എത്തുമ്പോൾ പകരം, സാധുതയുള്ള ഖത്തർ തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മതിയാകും.ഇഹ്തിറാസ് ആപ്പിൽ പച്ചയായിരിക്കണമെന്നും നിർബന്ധമുണ്ട്.പച്ച തെളിയാത്തവർക്ക് വാക്സിൻ അനുവദിക്കില്ല.

നിലവിൽ ഹെൽത്ത് കാർഡ് ഇല്ലാത്തവർസർക്കാർ ചികിത്സാ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ഉടൻ ഹെൽത്ത് കാർഡിനായി അപേക്ഷിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.പുതിയ ഹെൽത്ത് കാർഡ് ലഭിക്കുന്നതിന് ഈ ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News