Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കോവിഡ് പ്രതിരോധത്തിന് കൂടുതൽ ഒരുക്കങ്ങൾ : ദോഹ ഇൻഡസ്ട്രിയൽ ഏരിയയിലെ ഹസം മുബൈരിക് ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമാക്കി 

March 31, 2020

March 31, 2020

ദോഹ : ദോഹ ഇൻഡസ്ട്രിയൽ ഏരിയയിലെ  ഹസം മുബൈരിക്  ജനറൽ ആശുപത്രിയെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാത്രമുള്ള ഇടമായി ഹമദ് മെഡിക്കൽ കോർപറേഷൻ പ്രഖ്യാപിച്ചു. കഠിനമായ രോഗലക്ഷണങ്ങളുള്ള രോഗികളെ ആയിരിക്കും ഇനി കൂടുതലായും ഇവിടെ ചികിത്സിക്കുക.

തീവ്രപരിചരണ വിഭാഗത്തിൽ 42 ഉം ഇൻപേഷ്യന്റ് വാർഡിൽ 105 ഉം ഉൾപ്പെടെ 147 കിടക്കകളാണ് നിലവിൽ ആശുപത്രിയിലുള്ളത്. 471 കിടക്കകൾ, 221 ഐസിയു, 250 ഇൻപേഷ്യന്റ് വാർഡ് എന്നിങ്ങനെയായി ശേഷി വർദ്ധിപ്പിക്കാനാണ് തീരുമാനം.. 150 അടിയന്തര കോവിഡ് കേസുകൾ വരെ  ചികിത്സിക്കുന്നതിനുള്ള സൗകര്യവുമുണ്ടാകും.

പകർച്ചവ്യാധിയെ നേരിടാൻ ആരോഗ്യമേഖല സ്വീകരിക്കുന്ന സജീവമായ ഇടപെടലിന്റെ മികച്ച ഉദാഹരമാണിതെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനൻ മുഹമ്മദ് അൽ കുവാരി പറഞ്ഞു. രോഗികളുടെ എണ്ണത്തിൽ എന്തെങ്കിലും വർദ്ധനവ് ഉണ്ടാവുകയാണെങ്കിൽ, അതിനെ നേരിടാൻ സജ്ജമായിരിക്കുക എന്ന ലക്ഷ്യത്തിലാണ് ഈ തീരുമാനം എടുത്തതെന്ന്  ഹസം മുബൈരിക്  ആശുപത്രിയിലെ ഡോ. സാദ് അൽ കാബി പറഞ്ഞു.

എല്ലാ രാജ്യങ്ങളിലെയും പുരുഷന്മാർക്കും സ്ത്രീകൾക്കും ചികിത്സ നൽകാനുള്ള ആധുനികവും നൂതനവുമായ അന്തരീക്ഷം ഇവിടെയുള്ളതിനാലാണ് ജനറൽ ആശുപത്രിയെ പ്രത്യേകമായി തിരഞ്ഞെടുത്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.       

 


Latest Related News