Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
സംസ്‌കൃതി-സി.വി ശ്രീരാമൻ സാഹിത്യ പുരസ്കാരം ദോഹയിലെ ഹർഷ മോഹൻ സജിന്

October 26, 2019

October 26, 2019

ദോഹ : ജി.സി.സിയിലെ എഴുത്തുകാർക്കായി ഖത്തർ സംസ്കൃതി ഏർപെടുത്തിയ "സംസ്‌കൃതി-സി.വി ശ്രീരാമൻ സാഹിത്യ പുരസ്കാര"ത്തിന് ദോഹയിലെ ഹർഷ മോഹൻ സജിൻ അർഹയായി.ഹർഷയുടെ 'ബോൺസായ്‌' എന്ന ചെറുകഥയാണ്  പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രശസ്ത എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം ചെയർമാനും സാഹിത്യകാരന്മാരായ പ്രൊഫ. സിപി അബൂബക്കർ , അശോകൻ ചെരുവിൽ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് വിജയിയെ നിർണ്ണയിച്ചത്.

അമ്പതിനായിരം രൂപയും പ്രശസ്തി ഫലകവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.വിവിധ ജിസിസി രാജ്യങ്ങളിലെ എഴുത്തുകാരിൽ നിന്നും ലഭിച്ച അറുപതിലധികം
ചെറുകഥകളില്‍ നിന്നാണ് ഹര്‍ഷയുടെ ചെറുകഥ പുരസ്‌കാരത്തിന് അര്‍ഹമായത്.
ആദ്യമായാണ് ഖത്തറില്‍ നിന്നുള്ള രചന അവാര്‍ഡിന് അര്‍ഹമാകുന്നത് .

നവംബർ 1നു ദോഹയിലെ ഐസിസി അശോക ഹാളിൽ നടക്കുന്ന സംസ്‌കൃതി കേരളോത്സവം പരിപാടിയിൽ ജൂറി ചെയർമാൻ സന്തോഷ് ഏച്ചിക്കാനം പുസ്കാരം സമ്മാനിക്കും. തുടർന്ന് സിവി ശ്രീരാമന്റെ കഥകളെ ആസ്പദമാക്കി ബിജു പി മംഗലം രചനയും ഗണേഷ് ബാബു മയ്യിൽ സംവിധാനവും നിർവഹിച്ച "മാടയുടെ ലോകം" എന്ന നാടകവും അരങ്ങേറുമെന്ന്  സംസ്‌കൃതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


Latest Related News