Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ആവശ്യക്കാരേറുന്നു, ഹമദിലെ ട്രാവൽ ക്ലിനിക്കിന്റെ പ്രവർത്തനം വിപുലീകരിക്കും

April 12, 2022

April 12, 2022

ദോഹ : യാത്രക്കാരുടെ ചികിത്സാ സംബന്ധമായ സേവനങ്ങൾക്കായി പ്രവർത്തനമാരംഭിച്ച ഹമദ് ട്രാവൽ ക്ലിനിക്കിന്റെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുമെന്ന് ഡോക്ടർ മുന അൽ മസ്ലമാനി അറിയിച്ചു. ഹമദ് മെഡിക്കൽ കോർപറേഷന്റെ കീഴിലുള്ള കമ്മ്യൂണിക്കബിൾ ഡിസീസ് സെന്ററിൽ പ്രവർത്തിക്കുന്ന ട്രാവൽ ക്ലിനിക്കിലൂടെ ഇതുവരെ 4366 യാത്രികർക്ക് സേവനം നൽകാൻ കഴിഞ്ഞിട്ടുണ്ട്. 2017 ലാണ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചത്.

2020 ലെ കണക്കുകളുമായി തുലനം ചെയ്യുമ്പോൾ, 2021 വർഷത്തിൽ 25 % യാത്രക്കാരുടെ വർധനവാണ് ക്ലിനിക്കിൽ ഉണ്ടായത്. ഈ വർഷവും യാത്രക്കാരുടെ ഒഴുക്ക് തുടരുന്നതിനാൽ, ക്ലിനിക്കിന്റെ പ്രവർത്തനസമയം അടക്കമുള്ള കാര്യങ്ങളിൽ മാറ്റം വരുത്താനാണ് അധികൃതരുടെ നീക്കം. നിലവിൽ തിങ്കൾ, ബുധൻ എന്നീ ദിവസങ്ങളിലാണ് ക്ലിനിക്ക് പ്രവർത്തിക്കുന്നത്. ഓരോ ആഴ്ചയിലും ഒരു ദിവസം കൂടി ക്ലിനിക്ക് തുറന്നു പ്രവർത്തിപ്പിക്കാൻ അധികൃതർ ഒരുങ്ങുന്നതായാണ് സൂചനകൾ. വിദേശയാത്രക്ക് മുൻപ് വിവിധ ടെസ്റ്റുകളും വാക്സിനേഷനും നടത്തേണ്ടവർക്കും, യാത്ര കഴിഞ്ഞെത്തുന്നവർക്കും ട്രാവൽ ക്ലിനിക്കിന്റെ സേവനം ഏറെ ഉപകാരപ്രദമാണ്.


Latest Related News