Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ കോവിഡ് പരിശോധനയ്ക്കായി പുതിയ ലാബ് പ്രവർത്തനമാരംഭിച്ചു

January 24, 2022

January 24, 2022

ദോഹ : രാജ്യത്തെ കോവിഡ് കേസുകൾ കണ്ടെത്താൻ പുതിയ ഒരു ലബോറട്ടറി കൂടി പ്രവർത്തനമാരംഭിച്ചു. ഹമദ് മെഡിക്കൽ കോർപറേഷന്റെ കീഴിലുള്ള പുതിയ ലബോറട്ടറിയിൽ പ്രതിദിനം ശരാശരി അയ്യായിരം മുതൽ ആറായിരം വരെ ടെസ്റ്റുകൾ നടത്താൻ കഴിയും. ഹമദ് ജനറൽ ആശുപത്രിക്ക് സമീപമാണ് പുതിയ ലബോറട്ടറി സ്ഥിതി ചെയ്യുന്നത്. ഹമദിന്റെ കീഴിലുള്ള നാലാമത്തെ ലാബാണിത്. 

കോവിഡ് പരിശോധനകളുടെ ഫലം വൈകുന്നത് ഖത്തറിൽ ഏറെ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. ഇവ പരിഹരിക്കുകയാണ് പുതിയ ലാബിന്റെ ലക്ഷ്യം. കോവിഡ് മഹാമാരിയുടെ പ്രാരംഭകാലം മുതൽ ഇന്നുവരെയുള്ള കണക്കുകൾ പ്രകാരം 3.2 മില്യൺ കോവിഡ് റെസ്റ്റുകളാണ് ഖത്തറിലെ വിവിധ ലാബുകളിലായി നടത്തിയത്.


Latest Related News