Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ പ്രത്യേക കാമ്പയിനുമായി ഹമദ് മെഡിക്കൽ കോർപറേഷൻ

January 21, 2022

January 21, 2022

ദോഹ : കോവിഡ് കൂടുതൽ ശക്തിയാർജ്ജിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ബോധവത്കരണം നൽകാനുള്ള നീക്കങ്ങളുമായി ഹമദ് മെഡിക്കൽ കോർപറേഷൻ രംഗത്ത്. ആദ്യ രണ്ട് തരംഗങ്ങളിലും എന്ന പോലെ, മൂന്നാം തരംഗത്തിലും ജനങ്ങളുടെ പിന്തുണ അനിവാര്യമാണെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ മേധാവി ഡോക്ടർ മോന അൽ മസ്ലമാനി അഭിപ്രായപ്പെട്ടു. 

"പ്രായമായ ആളുകളെയും, മറ്റ് അസുഖങ്ങൾ ഉള്ളവരെയും സംരക്ഷിക്കുക എന്നത് നമ്മളുടെ ഉത്തരവാദിത്തമാണ്. ഈ രോഗത്തിന്റെ വാഹകരായി പ്രവർത്തിക്കുന്നത് ജനങ്ങൾ തന്നെയാണെന്ന് നമുക്കറിയാം. പ്രായമായവരിലേക്ക് രോഗമെത്താതെ തടയേണ്ടതുണ്ട്'- ബോധവത്കരണ സന്ദേശത്തിൽ ഡോക്ടർ അഭിപ്രായപ്പെട്ടു. പ്രതിരോധ മാർഗങ്ങൾ പാലിക്കപ്പെടുന്നുണ്ട് എന്നുറപ്പുവരുത്താൻ അഭ്യർത്ഥിച്ച ഡോക്ടർ, ഹമദ് കോർപറേഷൻ ജനങളുടെ കൂടെയുണ്ടെന്നും അറിയിച്ചു. മൂന്നാം തരംഗത്തിൽ രോഗത്തിന്റെ ലക്ഷണങ്ങൾ ഗുരുതരമല്ലെന്നും, ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മസ്ലമാനി കൂട്ടിച്ചേർത്തു.


Latest Related News