Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
രക്തദാതാക്കളുടെ എണ്ണത്തിൽ കുറവ്, സന്നദ്ധരായവർ മുന്നോട്ട് വരണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ

November 25, 2021

November 25, 2021

ദോഹ : ഹമദ് മെഡിക്കൽ കോർപറേഷനിൽ ഓ നെഗറ്റീവ്, ഓ പോസിറ്റീവ്, എ നെഗറ്റീവ്, ബി നെഗറ്റീവ്, എബി നെഗറ്റീവ് എന്നീ ഗ്രൂപ്പുകളിൽ പെട്ട രക്തദാതാക്കളെ ആവശ്യമുണ്ടെന്ന് അധികൃതർ അറിയിച്ചു. ഹമദ് ജനറൽ ഹോസ്പിറ്റലിൽ ഇതിനായി പ്രത്യേക കൗണ്ടർ പ്രവർത്തിക്കും. ഞായർ മുതൽ വ്യാഴം വരെ രാവിലെ 7 മുതൽ രാത്രി 9:30 വരെയും, ശനിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 മണിവരെയും ക്യാമ്പ് പ്രവർത്തിക്കും. 

കോവിഡിന്റെ സാഹചര്യത്തിൽ രക്തം നൽകാനെത്തുന്നവർ ടെസ്റ്റുകൾക്ക് വിധേയരാകണം. 17 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് രക്തം ദാനം ചെയ്യാൻ കഴിയുക. 50 കിലോ എങ്കിലും ശരീരഭാരവും,  13ഗ്രാം എങ്കിലും ഹീമോഗ്ലോബിൻ അളവും ഉള്ളവർക്കാണ് രക്തദാനം നിർവഹിക്കാൻ കഴിയുക. വനിതകൾക്ക് 12.5 ശതമാനം ഹീമോഗ്ലോബിനാണ് വേണ്ടത്. പനിയോ മറ്റ് ശാരീരിക അസ്വസ്ഥതകളോ ഇല്ലാത്ത ആളുകൾ സന്നദ്ധരെങ്കിൽ ക്യാമ്പിൽ എത്തണമെന്ന് ഹമദ് അധികൃതർ അറിയിച്ചു.


Latest Related News