Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഗാസയിലെ ഹമദ് ആശുപത്രി തുണച്ചു, കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് പരിക്കേറ്റ മൂന്ന് വയസുകാരി വീണ്ടും ജീവിതത്തിലേക്ക്

November 18, 2021

November 18, 2021

അജു അഷറഫ് 

ഗാസ : തന്റെ പിതാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തുന്നതും കാത്ത് ജനാലയ്ക്കരികിൽ നിൽക്കുകയായിരുന്നു കുഞ്ഞു നൗറ. പൊടുന്നനെയൊരു ശബ്ദം കേട്ട് ജനലിലൂടെ താഴേക്ക് നോക്കിയ നൗറയുടെ മാതാവ് കണ്ടത് നിലത്ത് ചോരവാർന്ന് കിടക്കുന്ന തന്റെ കുഞ്ഞിനെയാണ്. കഴിവതും വേഗം അൽ ഷിഫ ഹോസ്പിറ്റലിൽ നൗറയെ എത്തിച്ചെങ്കിലും, പ്രതീക്ഷ വേണ്ടെന്ന് ഡോക്ടർമാർ വിധിയെഴുതി. എന്നാൽ, ഹമദ് ആശുപത്രിയിലെ മികവാർന്ന ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണിന്ന് നൗറ. 

അൽ ഷിഫയിലെ അത്യാഹിതവിഭാഗത്തിൽ ആഴ്ചകളോളം കിടന്ന ശേഷമാണ് നൗറയെ ഗാസ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തലയോട്ടിയിൽ പരിക്ക് പറ്റിയതിനാലും, തലച്ചോറിന്റെ വിവിധ ഭാഗങ്ങളിലായി രക്തം കട്ടപിടിച്ചതിനാലും, അതിജീവനം ഏറെക്കുറെ അസാധ്യമാണെന്നായിരുന്നു അൽ ഷിഫയിലെ ഡോക്ടർമാർ അറിയിച്ചിരുന്നത്. എന്നാൽ, ഹമദിലെ ആരോഗ്യവിദഗ്ധർ പ്രതീക്ഷ കൈവിടാൻ ഒരുക്കമായിരുന്നില്ല. ആവശ്യമായ ടെസ്റ്റുകൾ ഒക്കെയും നടത്തിയ ശേഷം, നൗറയുടെ ചികിത്സയ്ക്കായി ഒരു പ്രത്യേകസംഘത്തെ തന്നെ ആശുപത്രി അധികൃതർ നിയോഗിച്ചു. ഒരാഴ്ച നീണ്ട ചികിത്സയ്‌ക്കൊടുവിൽ നൗറ വിരലുകൾ ചലിപ്പിച്ചു തുടങ്ങി, പിന്നാലെ, നടക്കാനും, സംസാരിക്കാനും, ഭക്ഷണം കഴിക്കാനും കഴിയുന്ന നിലയിലേക്ക് നൗറയുടെ ആരോഗ്യനില മെച്ചപ്പെട്ടു. തന്റെ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതിന് ഖത്തറിനും ഹമദ് ആശുപത്രിക്കും നന്ദി അറിയിക്കുകയാണ് നൗറയുടെ കുടുംബം.


Latest Related News