Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഹമദ് രാജ്യാന്തര വിമാനത്താവളം വിപുലീകരിക്കുന്നു,ലക്‌ഷ്യം ആറു കോടി യാത്രക്കാർ 

October 22, 2019

October 22, 2019

ദോഹ : ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളം കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാൻ കഴിയുന്ന വിധത്തിൽ  വിപുലീകരിക്കുന്നു.ആറു കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള വികസന പ്രവൃത്തികളാണ് വിമാനത്താവള
അതോറിറ്റി ലക്ഷ്യമാക്കുന്നത്. 2022ഓടെ  വിപുലീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ചില്ലറ വില്പന കേന്ദ്രങ്ങൾ, ഭക്ഷണ, ബിവറേജ് കേന്ദ്രങ്ങള്‍ എന്നിവയ്ക്കായി 11,720 ചതുരശ്ര മീറ്ററും ഇന്‍ഡോര്‍ ട്രോപിക്കല്‍ ഗാര്‍ഡനായി 10,000 ചതുരശ്ര മീറ്ററും വാട്ടര്‍ ഫീച്ചറുകള്‍ക്കായി 268 ചതുരശ്ര മീറ്ററും ഉള്‍ക്കൊള്ളുന്നതാണു വിപുലീകരണ പദ്ധതി. 22 അധിക ബസ് ഗേറ്റുകൾ കൂടി
ഉൾപെടുത്തിയാണ് വിപുലീകരണം.2022 ഫിഫ ലോകകപ്പിനോടനുബന്ധിച്ച് അഞ്ചു കോടി
ജനങ്ങളെ ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ വിമാനത്താവളം വികസിപ്പിക്കുമെന്നു നേരത്തെ അധികൃതർ പ്രഖ്യാപിച്ചിരുന്നു.


Latest Related News