Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
24 മണിക്കൂർ അടിയന്തര സേവനം കൂടുതൽ കേന്ദ്രങ്ങളിൽ ലഭ്യമാക്കുമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ

September 17, 2019

September 17, 2019

ദോഹ :  രാജ്യത്തെ എല്ലാ ആശുപത്രികളിലും അടിയന്തര ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാന്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ(എച്ച്.എം.സി) എമര്‍ജന്‍സി വിഭാഗം. 

എച്ച്.എം.സി എമര്‍ജന്‍സി വിഭാഗം ഡെപ്യൂട്ടി ചെയര്‍മാന്‍ അഫ്താബ് മുഹമ്മദ് ആസാദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഹമദ് ജനറല്‍ ആശുപത്രി, അല്‍വക്ര ആശുപത്രി, അല്‍ഖോര്‍ ആശുപത്രി, ഹസം മെബൈരീക് ജനറല്‍ ആശുപത്രി എന്നിങ്ങനെ എച്ച്.എം.സി ശൃംഖലയില്‍ നാല് സുപ്രധാന അടിയന്തര വിഭാഗങ്ങള്‍ നിലവിലുണ്ട്. ഇത് എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കാനാണ് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

ആശുപത്രികളിലെ സബ് സ്‌പെഷാലിറ്റികളുടെ ലഭ്യതയ്ക്കനുസരിച്ച് സജ്ജീകരണങ്ങളില്‍ നേരിയ മാറ്റമുണ്ടാകാനിടയുണ്ട്. ഇതൊഴിച്ചു നിര്‍ത്തിയാല്‍ എല്ലാ ആശുപത്രികളുടെയും അടിയന്തര വിഭാഗം ഒറ്റ യൂനിറ്റായാണു പ്രവര്‍ത്തിക്കുക. ഈ യൂനിറ്റിലെ ഡോക്ടര്‍മാരായിരിക്കും എല്ലായിടത്തും രോഗികളെ പരിചരിക്കുക.

ഇതിനിടെ,2022 ഖത്തർ ലോകകപ്പിന് മുന്നോടിയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 5 പുതിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി തുറക്കുമെന്ന് പ്രാഥമികാരോഗ്യ പരിചരണ കോർപറേഷൻ (പിഎച്ച്‌സിസി)അറിയിച്ചു. അൽഖോർ, അൽ മഷാഫ് എന്നിവിടങ്ങളിലെല്ലാം പുതിയ കേന്ദ്രങ്ങൾ തുറക്കും. ഇതോടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ 32 എണ്ണമാകുമെന്ന് വടക്കൻ മേഖലാ ഡയറക്ടർ ഡോ.നാദ അൽ ഇമാദി വ്യക്തമാക്കി.

24 മണിക്കൂർ സേവനം നൽകുന്ന 6 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ കഴിഞ്ഞമാസം 4,546 കേസുകളാണ് റജിസ്റ്റർ ചെയ്തത്. നിലവിൽ റൗദത്ത് അൽ ഖെയ്ൽ, അൽ ഗരാഫ, അൽ കബാൻ, അൽ ഷഹാനിയ, അൽ ഷമാൽ, അബൂബക്കർ അൽ സിദ്ധിഖ് എന്നിവിടങ്ങളിലാണ് 24 മണിക്കൂർ അടിയന്തര സേവനം ലഭിക്കുന്നത്. അധികം താമസിയാതെ കൂടുതൽ കേന്ദ്രങ്ങളിലേക്ക് അടിയന്തര സേവനം വ്യാപിപ്പിക്കാനാണ് പദ്ധതി.


Latest Related News