Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
പരീക്ഷാ പേടിയുണ്ടോ,രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി ഹമദ് മെഡിക്കൽ കോർപറേഷൻ പ്രത്യേക നിർദേശങ്ങൾ പുറത്തിറക്കി

May 28, 2022

May 28, 2022

ദോഹ : സ്‌കൂൾ പരീക്ഷാ സമയത്തെ സമ്മർദ്ദവും ഉത്കണ്ഠയും ഫലപ്രദമായി നേരിടുന്നതിന് ഹമദ് മെഡിക്കൽ കോർപറേഷൻ  രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി  ആരോഗ്യ നിർദേശങ്ങൾ പുറത്തിറക്കി.പരീക്ഷാ കാലയളവിലെ ക്ഷീണവും ഉത്കണ്ഠയും കുറക്കാനും പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാനുമുള്ള നിർദേശങ്ങളാണ് പ്രധാനമായും നൽകിയത്.

പ്രധാന നിർദേശങ്ങൾ :
പരീക്ഷാകാലത്തെ അമിതമായ ആശങ്കകൾ ഇല്ലാതാക്കാൻ പരീക്ഷയ്ക്ക് വളരെ മുമ്പുതന്നെ പാഠഭാഗങ്ങൾ  പഠിക്കാൻ  തയ്യാറെടുക്കുക.

പരീക്ഷയ്ക്ക് മുമ്പുള്ള ദിവസങ്ങളിൽ മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

കാപ്പി, ചായ, എനർജി ഡ്രിങ്കുകൾ എന്നിവയുടെ അമിതമായ ഉപഭോഗം ഒഴിവാക്കുക.ഇവ അമിതമായി ഉപയോഗിക്കുന്നത് സമ്മർദ്ദം വർദ്ധിപ്പിക്കുകയും വ്യക്തമായി ചിന്തിക്കാനുള്ള കഴിവിനെ ബാധിക്കുകയും ചെയ്യും.

പരീക്ഷകൾക്ക് പോകുമ്പോഴും പരീക്ഷാ ദിവസങ്ങളിലും ആരോഗ്യകരമായ ഭക്ഷണം കൂടുതൽ കഴിക്കുക.

ഭയത്തെ മറികടക്കാനും സമ്മർദ്ദം ഒഴിവാക്കാനും ശ്വസനം, ധ്യാനം, എന്നിവ പോലുള്ള ലഘു വ്യായാമങ്ങൾ ശീലമാക്കുക.

നല്ല വെളിച്ചവും വായുസഞ്ചാരവുമുള്ള സ്ഥലങ്ങൾ മാത്രം പഠിക്കാനായി തെരഞ്ഞെടുക്കുക.

കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങി എല്ലാ പോഷകങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കണമെന്നും എച്ച്എംസിയിലെ ക്ലിനിക്കൽ ഡയറ്റീഷ്യൻ സൂപ്പർവൈസർ ഡോ.ഗാസി ദരാദ്കെ നിർദേശിച്ചു.മത്സ്യം, പരിപ്പ്, ഒലിവ് ഓയിൽ തുടങ്ങിയ കൊഴുപ്പുകൾ ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മസ്തിഷ്കത്തിന്റെ ഏകാഗ്രതയും പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്താൻ സഹായിക്കും.കുട്ടികൾ പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോകുന്നതിന് മുമ്പ്  പുറപ്പെടുന്നതിന് മുമ്പ് കുട്ടികൾക്ക് പ്രഭാതഭക്ഷണം  രക്ഷിതാക്കൾ ഉറപ്പ് വരുത്തണമെന്നും തയ്യാറാക്കിയ ഭക്ഷണം ആകർഷകമായ രീതിയിൽ പാക് ചെയ്ത് നൽകിയാൽ കുട്ടികളിൽ ഭക്ഷണം കഴിക്കാനുള്ള താൽപര്യം കൂടുമെന്നും ഡോ.ഗാസി ദരാദ്കെ ഓർമിപ്പിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News