Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിലെ ഹമദ് ആശുപത്രിയിലേക്ക് രക്തം വേണം,ദാനം ചെയ്യാൻ നിർദേശം

May 01, 2021

May 01, 2021

ദോഹ : ഹമദ് മെഡിക്കല്‍ കോര്‍പറേഷനിൽ ഒ നെഗറ്റിവ്, ഒ പോസിറ്റിവ് ഗ്രൂപ് രക്തത്തിന് കടുത്ത ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. . ഈ ഗ്രൂപ്പുകളിലുള്ള രക്തം ഉടന്‍ വേണമെന്ന് എച്ച്‌.എം.സി അറിയിച്ചു.  നിലവിൽ  'ഖത്തര്‍, ഞങ്ങളുടെ രക്തത്തിലാണ്' എന്ന കാമ്പയിൻ വഴി എച്ച്‌.എം.സി രക്തശേഖരണപരിപാടി നടത്തിവരുന്നുണ്ട്.. കോവിഡ് സാഹചര്യമായതിനാല്‍ മുന്‍കാലങ്ങളിലേതില്‍ നിന്ന് വ്യത്യസ്തമായി ബ്ലഡ്ബാങ്കുകളില്‍ മതിയായ അളവില്‍ രക്തം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. താല്‍പര്യമുള്ളവര്‍ എച്ച്‌.എം.സിയുടെ ഏറ്റവും അടുത്തുള്ള രക്തദാനകേന്ദ്രത്തില്‍ എത്തുകയാണ് വേണ്ടത്.

ഹമദ് ജനറല്‍ ആശുപത്രിക്കടുത്തുള്ള ബ്ലഡ് ഡോണര്‍ സെന്‍റര്‍ ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ എട്ടുമുതല്‍ ഉച്ചക്ക് ഒന്നുവരെയും പിന്നീട് വൈകീട് ആറുമുതല്‍ രാത്രി 12 വരെയും പ്രവര്‍ത്തിക്കും. വെള്ളിയാഴ്ചകളില്‍ ഈ കേന്ദ്രം പ്രവര്‍ത്തിക്കില്ല.

സര്‍ജിക്കല്‍ സ്പെഷാലിറ്റി സെന്‍ററിനടുത്ത് ഔട്ട്പേഷ്യന്‍റ് വിഭാഗത്തിന്റെ  എതിര്‍വശത്തായി പുതിയ ബ്ലഡ് ഡോണര്‍ സെന്‍റര്‍ ഈയിടെ തുറന്നിട്ടുണ്ട്. ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ വൈകീട്ട് ആറുമുതല്‍ രാത്രി 12 വരെ ഇതു പ്രവര്‍ത്തിക്കും. വെള്ളിയാഴ്ച ഉണ്ടാകില്ല.

സൂഖ് വാഖിഫ് മൊബൈല്‍ യൂനിറ്റ് വെള്ളിയാഴ്ച അടക്കം ആഴ്ചയില്‍ ഏഴുദിവസവും പ്രവര്‍ത്തിക്കും. രാത്രി എട്ടുമുതല്‍ പുലര്‍ച്ച 12 വരെയാണ് പ്രവര്‍ത്തനസമയം.

മുശൈരിബ് മൊൈബല്‍ യൂനിറ്റ് ഞായറാഴ്ച മുതല്‍ ശനിയാഴ്ച വരെ ആഴ്ചയില്‍ എല്ലാദിവസവും ഇതേസമയം പ്രവര്‍ത്തിക്കും. http://hamad.qa/qbs എന്ന ലിങ്ക് സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News