Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ അത്യാധുനിക സ്കാനിങ്,സൗകര്യങ്ങൾ ഇവയാണ് 

November 19, 2020

November 19, 2020

ദോഹ : ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷാ ചെക്ക് പോയിന്റുകളില്‍ യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജുകള്‍ പരിശോധിക്കാന്‍ അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള കംപ്യൂട്ടറൈസ്ഡ് ടോമോഗ്രഫി എക്‌സ്റേ മെഷീനുകള്‍ സ്ഥാപിച്ചു. സിടി ഗാന്‍ട്രി ഉപയോഗിച്ചുള്ള പുതിയ ഹൈ-സ്‌കാന്‍ 6040 സിടിഎക്‌സ് മെഷീന്‍ കണ്‍വെയര്‍ ബെല്‍റ്റിലൂടെ ബാഗേജുകള്‍ സ്ഥിരമായ വേഗത്തില്‍ നീങ്ങാന്‍ അനുവദിക്കും. റിയല്‍-ടൈമില്‍ ഓരോ ബാഗിന്റെയും നൂറുകണക്കിന് ത്രിഡി ഇമേജുകള്‍ എടുക്കാന്‍ കഴിയുന്നതിലൂടെ ബാഗിനുള്ളിലെ സാധനങ്ങള്‍ കൂടുതല്‍ കൃത്യതയോടെ കാണാം.

പുതിയ സാങ്കേതിക വിദ്യ സ്ഥാപിച്ചതോടെ യാത്രക്കാര്‍ക്ക് ഇനി ബാഗിനുള്ളിലെ ഇലക്‌ട്രോണിക് ഉപകരണങ്ങളും മറ്റും പുറത്തെടുത്ത് കാണിക്കേണ്ടി വരില്ല. സുരക്ഷാ ചെക്ക് പോയിന്റുകളിലെ സമയവും ലാഭിക്കാം. ഓട്ടമേറ്റഡ് യുവി-സിയോടു കൂടിയ പൂര്‍ണമായും ഓട്ടമേറ്റഡ് റിട്ടേണ്‍ സംവിധാനമായതിനാല്‍ യാത്രക്കാരുടെ പക്കല്‍ എത്തുന്നതിന് മുമ്പ് തന്നെ ട്രേകള്‍ അണുവിമുക്തമാകും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News