Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹ വിമാനത്താവളം അടച്ചുവെന്ന് വ്യാജവാർത്ത,നിഷേധിച്ച് എയർപോർട്ട് അധികൃതർ

December 27, 2020

December 27, 2020

ദോഹ : ദോഹ വിമാനത്താവളം അടച്ചതായി വ്യാജവാർത്ത പ്രചരിക്കുന്നു.ഇതേതുടർന്ന് വാർത്ത നിഷേധിച്ചു വിമാനത്താവളം അധികൃതർ തന്നെ രംഗത്തെത്തി.'വിമാനത്താവളം സാധാരണഗതിയിൽ തന്നെ എല്ലാ യാത്രക്കാർക്കുമായി തുറന്നു  പ്രവർത്തിക്കുന്നുണ്ടെന്ന് എച്.ഐ.എ ട്വീറ്റ് ചെയ്തു.ഖത്തറിലേക്കു പ്രവേശിക്കുന്നവർക്കുള്ള നിബന്ധനകളും നടപടിക്രമങ്ങളും പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുന്നുണ്ടെന്നും ഇക്കാര്യങ്ങൾ പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്നും അധികൃതർ ട്വിറ്ററിൽ വ്യക്തമാക്കി.

ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ പിന്തുടരാനും അഭ്യൂഹങ്ങൾ തള്ളിക്കളയാനും ഹമദ് വിമാനത്താവളം അധികൃതർ ആവശ്യപ്പെട്ടു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News