Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തര്‍ അമീര്‍ തുര്‍ക്കിയില്‍ നിന്ന് തിരികെയെത്തി

November 27, 2020

November 27, 2020

ദോഹ: ആറാമത് ഖത്തര്‍-തുര്‍ക്കി സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി യോഗത്തിനു ശേഷം അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി തുര്‍ക്കിയില്‍ നിന്ന് തിരികെയെത്തി. അമീറും തുര്‍ക്കി പ്രസിഡന്റ് റെജപ് തയിപ് എര്‍ദോഗനുമാണ് യോഗത്തിന് അധ്യക്ഷത വഹിച്ചത്. ഖത്തറില്‍ നിന്നുള്ള പ്രതിനിധി സംഘവും അമീറിനൊപ്പം മടങ്ങി. 

തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലെ വിമാനത്താവളത്തില്‍ അമീറിനെയും സംഘത്തെയും യാത്രയാക്കാനായി തുര്‍ക്കി ധനകാര്യ മന്ത്രി ലോറ്റ്ഫി അല്‍വാന്‍, തുര്‍ക്കി പ്രസിഡന്റിന്റെ വക്താവ് ഇബ്രാഹിം കലിന്‍, തുര്‍ക്കിയിലെ ഖത്തര്‍ അംബാസഡര്‍ സലിം മുബാറക് ഷാഫി അല്‍ ഷാഫി, ഖത്തറിലെ തുര്‍ക്കി അംബാസഡര്‍ ഡോ. മെഹ്മത് മുസ്തഫ ഗ്ക്‌സു, ഖത്തര്‍ എംബസി അംഗങ്ങള്‍ എന്നിവര്‍ എത്തിയിരുന്നു. 

തനിക്കും ഒപ്പമുള്ളവര്‍ക്കും തുര്‍ക്കി നല്‍കിയ സ്വീകരണത്തിനും ആദരവിനും പ്രസിഡന്റ് തയിപ് എര്‍ദോഗനോട് അമീര്‍ നന്ദി അറിയിച്ചു. എര്‍ദോഗന് നല്ല ആരോഗ്യവും തുടര്‍ച്ചയായ വിജയങ്ങളും ആശംസിച്ച അമീര്‍ തുര്‍ക്കി ജനതയ്ക്ക് പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും ആശംസിച്ചു. 

ഖത്തറിലെയും തുര്‍ക്കിയിലെയും ജനങ്ങളുടെ നന്മയ്ക്കായി ഇരുരാജ്യങ്ങളും വിവിധ മേഖലകളിലുള്ള ബന്ധത്തെയും തന്ത്രപരമായ പങ്കാളിത്തത്തെയും ശക്തിപ്പെടുത്തണമെന്ന് ആറാമത് ഖത്തര്‍-തുര്‍ക്കി സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. 

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News