Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
യുദ്ധഭീതി ഒഴിഞ്ഞു,ഇറാൻ - ഇറാഖ് വ്യോമപാതകൾ വഴിയുള്ള വിമാനസർവീസുകൾ പുനരാരംഭിച്ചു 

January 20, 2020

January 20, 2020

ദോഹ : മേഖലയിലെ യുദ്ധഭീതി താത്കാലികമായി നീങ്ങിയതോടെ ഗൾഫിൽ നിന്നുള്ള വിമാനക്കമ്പനികൾ ഇറാനിലേക്കും ഇറാഖിലേക്കുമുള്ള വിമാനസർവീസുകൾ പുനരാരംഭിച്ചു. ഇറാനിയൻ കമാൻഡർ ഖസ്സെം സുലൈമാനിയുടെ വധത്തെ തുടർന്നുണ്ടായ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇറാൻ-ഇറാഖ് വ്യോമമേഖലയിലൂടെയുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഗൾഫിൽ നിന്നുള്ള വിമാനങ്ങൾ യൂറോപ്പിലേക്കും ഏഷ്യൻ രാജ്യങ്ങളിലേക്കും സർവീസ് നടത്തിയിരുന്നത് ഈ വ്യോമമേഖലകൾ വഴിയായിരുന്നു. സംഘർഷ സാധ്യതയെ തുടർന്ന് സർവീസുകൾ നിർത്തിവെക്കേണ്ടിവന്നത് ഗൾഫിലെ വ്യോമയാന മേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഏതാനും ദിവസത്തെ ഇടവേളക്ക് ശേഷം ഖത്തർ എയർവേയ്‌സ്,ഇത്തിഹാദ് തുടങ്ങിയ വിമാനക്കമ്പനികൾ ഈ മേഖലയിലൂടെയുള്ള സർവീസുകൾ പുനരാരംഭിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഇറാൻ - അമേരിക്ക സംഘർഷം നിലനിൽക്കുന്നതിനാൽ ഇറാൻ - ഇറാഖ് വ്യോമപാതകൾ ഒഴിവാക്കണമെന്ന് ഇന്ത്യ ഉൾപെടെ വിവിധ രാജ്യങ്ങൾ വിമാനക്കമ്പനികളോട് നിർദേശിച്ചിരുന്നു. 


Latest Related News