Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ഇനി ക്രിക്കറ്റ് കാലം,ഗൾഫ് ടി-20 ചാമ്പ്യൻഷിപ്പ് സെപ്റ്റംബറിൽ

June 16, 2023

June 16, 2023

ന്യൂസ്‌റൂം ബ്യുറോ  

ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ മാറ്റുരക്കുന്ന 'ഗള്‍ഫ് ട്വന്റി20' ചാമ്പ്യൻഷിപ്പിന് സെപ്റ്റംബറില്‍ ഖത്തര്‍ വേദിയാകുമെന്ന് ദേശീയ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. ഖത്തര്‍ ഉള്‍പ്പെടെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലെയും ക്രിക്കറ്റ് ടീമുകളെ അണിനിരത്തിയുള്ള പ്രഥമ ഗള്‍ഫ് ടി20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനാണ് സെപ്റ്റംബര്‍ 13 മുതല്‍ 23 വരെ ഖത്തര്‍ വേദിയാവുന്നത്.

രാജ്യത്തിന്റെ പ്രധാന ക്രിക്കറ്റ് മൈതാനിയായ ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.9 രാജ്യങ്ങളില്‍ മത്സരത്തിന്റെ തത്സമയ സംപ്രേഷണവും ഉണ്ടാകും.10 ദിവസം നീളുന്ന ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ ഖത്തറിനുപുറമെ യു.എ.ഇ, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ പങ്കെടുക്കുന്ന 16 മത്സരങ്ങളുണ്ടാവും.

കഴിഞ്ഞ മാര്‍ച്ചില്‍ ലോകക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ അണിനിരന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന് വിജയകരമായി വേദിയൊരുക്കിയതിനു പിന്നാലെയാണ് ഗള്‍ഫ് രാജ്യങ്ങളുടെ ക്രിക്കറ്റ് പോരാട്ടത്തിന് ഖത്തർ വേദിയാകുന്നത്.

മേഖലയിലെ രാജ്യങ്ങള്‍ക്കിടയില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനും കായിക മേഖലയിലെ സഹകരണം ദൃഢമാക്കാനും ഗള്‍ഫ് കപ്പ് ട്വന്റി20 ടൂര്‍ണമെന്റ് വഴിയൊരുക്കുമെന്ന് ക്യൂ.സി.എ പ്രസിഡന്റ് ശൈഖ് അബ്ദുല്‍ അസീസ് ബിൻ സൗദ് ആല്‍ഥാനി പറഞ്ഞു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News