Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
അറേബ്യൻ ഗൾഫ് കപ്പ് : പഴയ ടിക്കറ്റുകൾ അധിക തുക നൽകാതെ മാറ്റിനൽകും

November 14, 2019

November 14, 2019

ദോഹ: ദോഹയിൽ നടക്കാനിരിക്കുന്ന അറേബ്യൻ ഗൾഫ് കപ്പ് ടൂർണമെന്റിനുള്ള ടിക്കറ്റ് വില്പന താൽകാലികമായി നിർത്തിവെച്ചതായി സംഘാടകർ അറിയിച്ചു. സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ കൂടി ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് അറിയിച്ചതിനെ തുടർന്ന് തിയ്യതിയും ഷെഡ്യുളും പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം,മത്സരങ്ങൾ കാണാൻ നേരത്തെ ടിക്കറ്റെടുത്തവർക്ക് അധിക തുക നൽകാതെ തന്നെ പുതിയ ടിക്കറ്റ് അനുവദിക്കും. പുതിയ ടിക്കറ്റുകൾ പുറത്തിറക്കിയാൽ സൂഖ് വാഖിഫ്, കത്തറ, മാൾ ഓഫ് ഖത്തർ, വില്ലാജിയോ മാൾ, ദോഹ ഫെസ്റ്റിവൽ സിറ്റി എന്നിവിടങ്ങളിൽ നിന്ന് പഴയ ടിക്കറ്റുകൾ മാറ്റിയെടുക്കാം. ടീം നറുക്കെടുപ്പ് പൂർത്തിയായാൽ ഇന്ന് തന്നെ ടിക്കറ്റ് വിൽപന പുനരാരംഭിക്കുമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്. ശേഷം പഴയ ഗൾഫ് കപ്പ് ടിക്കറ്റുകൾ അധിക തുക നൽകാതെ മാറ്റിയെടുക്കാം.

ഖത്തറിൽ നടക്കുന്ന 24-മത് അറേബ്യൻ ഗൾഫ് കപ്പിൽ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്ന സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ അവസാന നിമിഷം പങ്കെടുക്കാൻ സന്നദ്ധത അറിയിച്ചതോടെയാണ് തിയതിയും ഷെഡ്യൂളും മാറ്റേണ്ടിവന്നത്. ഇ-ടിക്കറ്റ് എടുത്തവരുടെ അക്കൗണ്ടുകളിലേക്ക് പത്തു ദിവസത്തിനകം തുക തിരിച്ചയക്കും. നേരത്തെ നിശ്ചയിച്ചതിൽ നിന്നു വ്യത്യസ്തമായി ഈ മാസം 26 മുതൽ ഡിസംബർ 8 വരെയാണ് ടൂർണമെന്റ് നടക്കുക.


Latest Related News