Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ സൗദി സെമി ഫൈനൽ : ടിക്കറ്റുകൾ ഇന്ന്(ചൊവ്വ) നാല് മണി മുതൽ ലഭ്യമാകും 

December 03, 2019

December 03, 2019

ദോഹ : വ്യാഴാഴ്ച നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പ് സെമി ഫൈനൽ മത്സരം കാണുന്നതിനുള്ള ടിക്കറ്റുകൾ ഇന്ന് (ചൊവ്വ) നാല് മണിമുതൽ വാങ്ങാനാവുമെന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷൻ ട്വിറ്റർ അക്കൗണ്ടിൽ അറിയിച്ചു. വില്ലാജിയോ മാൾ,മാൾ ഓഫ് ഖത്തർ,ദോഹ ഫെസ്റ്റിവൽ സിറ്റി,സൂഖ് വാഖിഫ്,കത്താറ എന്നീ കേന്ദ്രങ്ങളിൽ നിന്ന് ഇന്ന് വൈകീട്ട് നാല് മണി മുതൽ ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. ഓൺലൈൻ വഴിയും ടിക്കറ്റുകൾ വാങ്ങാം.

അൽ വക്രയിലെ ജനൂബ് സ്റ്റേഡിയത്തിൽ ഡിസംബർ 5 ന് വ്യാഴാഴ്ച നടക്കുന്ന സെമി ഫൈനൽ മത്സരത്തിൽ ഖത്തറും സൗദി അറേബ്യയും തമ്മിലാണ് മത്സരം. അന്ന് തന്നെ അൽ സദിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ഇറാഖും ബഹ്‌റൈനും തമ്മിലാണ് മറ്റൊരു മത്സരം. പുതിയ ഷെഡ്യുൾ അനുസരിച്ച് രണ്ടു മത്സരങ്ങളും രാത്രി എട്ടിനാണ് ആരംഭിക്കുക.

വ്യാഴാഴ്ചത്തെ മത്സരത്തിൽ ജയിക്കുന്ന രണ്ടു ടീമുകൾ തമ്മിൽ ഡിസംബർ 8 ന് ഞായറാഴ്ചയാണ് അന്തിമപോരാട്ടം. ഖലീഫാ രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുക. 


Latest Related News