Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ജിസിസി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ യോഗം ചേർന്നു,ഖത്തർ വിദേശകാര്യ മന്ത്രി പങ്കെടുത്തില്ല 

December 27, 2020

December 27, 2020

ദോഹ : ജനുവരി അഞ്ചിന് റിയാദിൽ ചേരാനിരിക്കുന്ന ഗൾഫ് ഉച്ചകോടിക്ക് മുന്നോടിയായി ഗൾഫ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഇന്ന് യോഗം ചേർന്നു.സൗദി അറേബ്യ,യു.എ.ഇ,ബഹ്‌റൈൻ,ഒമാൻ,കുവൈത്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത യോഗത്തിൽ ഖത്തറിനെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖിയാണ് പങ്കെടുത്തത്. ഖത്തർ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ അൽതാനി യോഗത്തിൽ പങ്കെടുത്തില്ലെന്നാണ് ലഭ്യമായ വിവരം.വെർച്വലായാണ് വിദേശകാര്യ മന്ത്രിമാർ യോഗം ചേർന്നത്.

ഇറാനെതിരെ ഐക്യനിര കെട്ടിപ്പടുക്കാനുള്ള അമേരിക്കൻ നീക്കത്തിന് തടയിടുകയും ജിസിസി രാജ്യങ്ങളുടെ ഐക്യത്തിന് ഭംഗം വരുത്തുകയും ചെയ്ത ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗങ്ങളെ കുറിച്ച് വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം,പ്രതിസന്ധി പരിഹരിക്കാനുള്ള അന്തിമ കരാർ സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല.

ചർച്ചകൾ അന്തിമഘട്ടത്തിൽ എത്തിയെങ്കിലും അന്തിമകരാർ സംബന്ധിച്ച കാര്യങ്ങൾ പുരോഗമിക്കുകയാണെന്ന് ഗൾഫ് സഹകരണ കൗൺസിലുമായി ബന്ധപ്പെട്ട പ്രതിനിധി റോയിട്ടേഴ്സിനോട് പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News