Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ പഴയ ഫർണിച്ചറുകൾ നീക്കം ചെയ്യാൻ ടോൾ ഫ്രീ നമ്പർ, റോഡിൽ ഉപേക്ഷിച്ചാൽ നടപടി

December 26, 2021

December 26, 2021

ദോഹ : ഉപയോഗശൂന്യമായ ഫർണിച്ചറുകൾ റോഡരികിൽ ഉപേക്ഷിക്കരുതെന്ന മുന്നറിയിപ്പുമായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. ഇതിനായി പ്രത്യേക ടോൾ ഫ്രീ നമ്പർ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും, അവ ഉപയോഗപ്പെടുത്തണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.

മരങ്ങൾ, വസ്ത്രങ്ങൾ, തടിക്കഷ്ണങ്ങൾ, ഫർണിച്ചറുകൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ നീക്കം ചെയ്യാനാണ് ടോൾ ഫ്രീ നമ്പർ. 184 ൽ വിളിച്ചോ, ഔൻ ആപ്പിലൂടെയോ ഈ സർവീസ് ലഭ്യമാണ്. ഒരു വീട്ടുടമയ്ക്ക് വർഷത്തിൽ മൂന്ന് തവണയാണ് ഈ സൗകര്യം വിനിയോഗിക്കാനാവുക. അതേ സമയം, സ്ഥാപനങ്ങൾക്കോ, നിരവധി തൊഴിലാളികൾ ഒരുമിച്ച് വസിക്കുന്ന കെട്ടിടസമുച്ചയങ്ങളിലോ ഈ സർവീസ് ലഭിക്കില്ലെന്നും, വീടുകൾക്ക് മാത്രമായാണ് ഇതെന്നും മന്ത്രാലയം വ്യക്തമാക്കി. വീടിനുള്ളിലേക്ക് കടന്ന്‌ ജീവനക്കാർ വസ്തുവകകൾ പുറത്തെടുക്കില്ലെന്നും, വസ്തുക്കൾ പുറത്തെത്തിക്കാനുള്ള ഉത്തരവാദിത്തം വീട്ടുടമയ്ക്കാണെന്നും അധികൃതർ അറിയിച്ചു. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ 2017 ലെ നിയമം പ്രകാരം നടപടി എടുക്കുമെന്നും മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.


Latest Related News