Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹ ഏഷ്യൻ ടൗണിലെ  ഗ്രാൻഡ് മാൾ അടച്ചു,റോണക് ട്രേഡിങിന്റെ എല്ലാ ബ്രാഞ്ചുകളും അടക്കുന്നതായി മാനേജ്‌മെന്റ് 

April 21, 2020

April 21, 2020

ദോഹ : ഏഷ്യൻ ടൗണിൽ പ്രവർത്തിച്ചിരുന്ന ഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റ് താൽകാലികമായി അടച്ചു.അണുവിമുക്തി പ്രവർത്തനങ്ങൾക്കായി സ്ഥാപനം അടക്കുകയാണെന്ന അറിയിപ്പ് സ്ഥാപനത്തിന് മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.അതേസമയം സ്ഥാപനത്തിലെ ചില ജീവനക്കാരിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഹൈപ്പർമാർക്കറ്റ് താൽകാലികമായി അടച്ചതെന്നാണ് അനൗദ്യോഗിക വിവരം.ദോഹ ഡി റിങ് റോഡിലെ ലുലു ഹൈപ്പർമാർക്കറ്റും നേരത്തെ ഇതേകാരണത്താൽ അടച്ചിരുന്നു.

പ്രവർത്തി സമയങ്ങളിൽ അനിയന്ത്രിതമായ തിരക്കനുഭവപ്പെടുന്നതിനാൽ അല്‍ റോനഖ് ട്രേഡിങിന്റെ ദോഹയിലെ  എല്ലാ ബ്രാഞ്ചുകളും നാളെ മുതല്‍ അടക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. കൊറോണ വ്യാപനം തടയുന്നതിനുള്ള സാമൂഹിക അകലം പാലിക്കാൻ  കഴിയാത്ത സാഹചര്യത്തിലാണ് അടച്ചിടാന്‍ തീരുമാനിച്ചതെന്നും മാനേജ്‌മെന്റ് ഇന്‍സറ്റഗ്രാമില്‍ വ്യക്തമാക്കി.

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക.  


Latest Related News