Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ലോകകപ്പിന് മുന്നോടിയായി ഗ്രാൻഡ് മാളിന്റെ ഖത്തറിലെ ആറാമത് ഹൈപ്പർമാർക്കറ്റ് ബുധനാഴ്ച മഖൈനിസിൽ തുറക്കും

May 24, 2022

May 24, 2022

അൻവർ പാലേരി  
ദോഹ : ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ്മാളിന്റെ ആറാമത് ശാഖ ബുധനാഴ്‌ച രാവിലെ മഖൈനിസിൽ പ്രവർത്തനമാരംഭിക്കും.സൽവാ എക്സ്പ്രസ് വേയിൽ നിന്ന് അബുസാമ്രായിലേക്ക് പോകുന്ന വഴി 37 എക്സിറ്റിൽ പ്രതിദിനം മുപ്പതിനായിരം ഉപഭോക്താക്കളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് പുതിയ ഹൈപ്പർമാർക്കറ്റെന്ന് മാനേജ്‌മെന്റ് ദോഹയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.55,000 ചതുരശ്ര അടി വിസ്‌തീർണമുള്ള ഹൈപ്പർമാർക്കറ്റിൽ വിശാലമായ കാർ പാർക്കിങ് സൗകര്യവും ലഭ്യമായിരിക്കും.

മിഡിൽ ഈസ്റ്റിൽ, ജനപ്രീതി നേടിയ മികച്ച ബ്രാൻഡായി ഗ്രാൻഡ് മാൾ വളരുകയാണെന്നും മഖൈനിസിൽ കൂടി പ്രവത്തനം തുടങ്ങുന്നതോടെ ലോകത്തിന്റെ വിവിധഭാഗങ്ങളിലായി പ്രവർത്തിക്കുന്ന ഔട്‍ലെറ്റുകളുടെ എണ്ണം 80 ആയി ഉയരുമെന്നും മാനേജിങ് ഡയറക്റ്റർ ഡോ.അൻവർ അമീൻ ചേലാട്ട് അറിയിച്ചു.ഗ്രാൻഡ് മാർട്ടിന്റെ ഖത്തറിലെ അടുത്ത അഞ്ച് വർഷത്തേക്കുള്ള വിപുലീകരണ പദ്ധതികളും ഡോ. അമീൻ വിശദീകരിച്ചു.ഈ വർഷം അൽ അസീസിയ, ഉമ്മു ഗാർൻ, ഉമ്മുൽ അമദ് എന്നിവിടങ്ങളിൽ മൂന്ന് ഔട്ട്‌ലെറ്റുകൾ കൂടി ആരംഭിക്കുന്നതോടെ കൂടുതൽ പ്രവാസി മലയാളികൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്താസമ്മേളനത്തിൽ റീജണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ, ജനറൽ മാനേജർ അജിത് കുമാർ, ബിസിനസ് ഡെവലപ്‌മെന്റ് ഹെഡ് നദീം പാഷ, ബിൻ യൂസഫ് ഗ്രൂപ്പ് ജെവി പാർട്ണർ സിഒഒ ഡേവിഡ് ഫോർഡ് തുടങ്ങിയവർ പങ്കെടുത്തു.
ഗൾഫിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News