Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഇസ്രായേൽ കമ്പനിയുമായുള്ള കരാർ റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി ഗൂഗിൾ, ആമസോൺ തൊഴിലാളികൾ രംഗത്ത്

October 13, 2021

October 13, 2021

ഇസ്രായേൽ ഗവൺമെന്റുമായി ഒപ്പിട്ട കരാർ റദ്ദാക്കാൻ ഗൂഗിളിനും ആമസോണിനും സമ്മർദ്ദം. നാനൂറോളം വരുന്ന തൊഴിലാളികളാണ് ഈ ആവശ്യവുമായി മേലധികാരികൾക്ക് തുറന്ന കത്തെഴുതിയത്. ഇക്കഴിഞ്ഞ മെയ് 24 നാണ് ഇസ്രായേൽ കമ്പനിയായ നിംബസുമായി ഇരുകമ്പനികളും 1.2 ബില്യൺ ഡോളറിന്റെ ഭീമൻ കരാറിൽ ഒപ്പുവെച്ചത്.

ഈ കരാർ പ്രകാരം ഇസ്രായേൽ ഗവണ്മെന്റിനൊപ്പം ഇസ്രായേൽ സൈന്യത്തിനും ഗൂഗിൾ, ആമസോൺ എന്നിവയുടെ സേവനം ലഭിക്കുന്നുണ്ട്. ഇതാണ് തൊഴിലാളികളുടെ രോഷത്തിന് കാരണം. ഫലസ്തീൻ ജനതയ്ക്ക് നേരെ കൊടിയ അക്രമം അഴിച്ചുവിടുന്ന ഇസ്രായേൽ ജനതയോട് സഹകരിക്കാൻ തങ്ങൾക്ക് കഴിയില്ലെന്ന് തൊഴിലാളികൾ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വിവാദകരാറിൽ ഇരുകമ്പനികളും ഒപ്പുവെക്കുന്നതിന് മുൻപ് തന്നെ തൊഴിലാളികൾ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. തങ്ങൾ നിർമിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ഫലസ്തീൻ ജനതയുടെ വിവരങ്ങൾ ഇസ്രായേൽ സൈന്യം ചോർത്തുമെന്നും, ഈ കൊടിയ മനുഷ്യാവകാശലംഘനത്തിന്റെ ഭാഗമാവാൻ തങ്ങൾക്ക് കഴിയില്ലെന്നും തൊഴിലാളികൾ കത്തിൽ കൂട്ടിച്ചേർത്തു.


Latest Related News