Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ചൂതാട്ട വീഡിയോ ഓൺലൈനിൽ വൈറലായി, ഖത്തറിൽ പ്രവാസി പിടിയിൽ

February 11, 2022

February 11, 2022

ദോഹ : പ്രവാസി തൊഴിലാളികളുടെ താമസസ്ഥലത്ത് ചൂതുകളിയിൽ ഏർപ്പെട്ട പ്രവാസി യുവാവിനെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. ഖത്തറിൽ നിയമപരമായ നിരോധിച്ച വിനോദങ്ങളിലൊന്നാണ് ചൂതുകളി. ഇയാൾ ചൂതുകളിക്കുന്ന വീഡിയോ നേരത്തേ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രതിയുടെ പൗരത്വമടക്കമുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

വീഡിയോയിൽ അധികൃതർ അന്വേഷണം പ്രഖ്യാപിക്കുകയും, വീഡിയോയുടെ ആധികാരികത ബോധ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ കുറ്റം സമ്മതിച്ചതായും, ഇയാൾക്കെതിരെയുള്ള നിയമനടപടികൾ ആരംഭിച്ചതായും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ മെത്രാഷ് 2 അപ്ലിക്കേഷൻ ഉപയോഗിച്ച് ബന്ധപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കാൻ പൊതുജനം തയ്യാറാവണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.


Latest Related News