Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ജിസിസി ഉച്ചകോടി നാളെ,ഒരുക്കങ്ങൾ പൂർത്തിയായി 

January 04, 2021

January 04, 2021

റിയാദ് : ഖത്തറിനെതിരായ ഉപരോധം ഉൾപെടെ നിർണായക തീരുമാനങ്ങൾക്ക് വേദിയാകുമെന്ന് പ്രതീക്ഷിക്കുന്ന നാല്പത്തിയൊന്നാമത് ഗൾഫ് ഉച്ചകോടിക്ക് ഇനി മണിക്കൂറുകൾ മാത്രം. സൗദിയിലെ പൈതൃക ഭൂമിയായ അൽ ഉലയിലാണ് ഉച്ചകോടി നടക്കുന്നത്.ഇതാദ്യമായാണ് പൈതൃക ഭൂമിയായ അൽ ഉല ഒരു രാജ്യാന്തര സമ്മേളനത്തിന് വേദിയാകുന്നത്.

ഖത്തറിനെതിരായ ഉപരോധം,ഇറാനും ഗൾഫ്,അറബ് രാജ്യങ്ങളും തമ്മിലുള്ള ഭിന്നതകൾ,കൊറോണ മഹാമറിക്കെതിരായ യോജിച്ച പോരാട്ടം എന്നിവയാണ് ഉച്ചകോടിയിൽ പ്രധാനമായും ചർച്ച ചെയ്യുക.ഗൾഫ് മേഖല മഹാമാരിയുടെ പിടിയിൽ നിന്ന് മുക്തമായി വരികയാണെന്നും ജിസിസി രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിന് ഉച്ചകോടി സാക്ഷിയാകുമെന്നും ജിസിസി സെക്രട്ടറി ജനറൽ നായിഫ് അൽ ഹജ്‌റഫ് കഴിഞ്ഞ ദിവസം അറിയിച്ചു.

ഉച്ചകോടിയിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് സൗദി ഭരണാധികാരി സൽമാൻ രാജാവ് എല്ലാ ജിസിസി രാഷ്ട്രത്തലവന്മാർക്കും ക്ഷണം അയച്ചിരുന്നു.ഖത്തർ ഉൾപെടെ എല്ലാ രാഷ്ട്രത്തലവന്മാരും ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് സൂചന. അതേസമയം,അമിത പ്രതീക്ഷ പുലർത്താതെ വളരെ കരുതലോടെയാണ് ഖത്തർ ഉച്ചകോടിയെ സമീപിക്കുന്നതെന്നാണ് വിലയിരുത്തൽ.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News