Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഗൾഫ് രാജ്യങ്ങൾക്കിടയിലെ മൊബൈൽ ഫോൺ റോമിങ് നിരക്കുകൾ കുറഞ്ഞേക്കും,ജി.സി.സി ടെലികോം മന്ത്രിമാർ ചർച്ച നടത്തി

February 06, 2023

February 06, 2023

ന്യൂസ്‌റൂം ബ്യുറോ 

റിയാദ് : ഗൾഫ് രാജ്യങ്ങൾക്കിടയിൽ മൊബൈൽ ഫോൺ റോമിംഗ് നിരക്കുകൾ ഗണ്യമായി  കുറയാൻ സാധ്യതയുണ്ടെന്ന് സൂചന. ഞായറാഴ്ച റിയാദിൽ ചേർന്ന ജി.സി.സി ടെലികോം മന്ത്രിമാരുടെ 27-ാമത് യോഗം ഗൾഫ് രാജ്യങ്ങൾക്കിടയിൽ റോമിംഗ് സേവനം കുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചതായാണ് റിപ്പോർട്ട്. ഇന്റർനെറ്റ് സേവനങ്ങളും ആപ്പുകളും നൽകുന്ന വൻകിട കമ്പനികളുമായി ഇക്കാര്യത്തിൽ മന്ത്രിമാർ  ആശയവിനിമയം നടത്തി.

ഗൾഫ് രാജ്യങ്ങളിലെ ടെലികോം മേഖലാ സൂചകങ്ങൾ, ടെലികമ്മ്യൂണിക്കേഷൻ വിപണികളുടെ വിശകലനം, നിരീക്ഷണം, ജി.സി.സി രാജ്യങ്ങളിലെ മൊബൈൽ ഫോൺ നെറ്റ്‌വർക്കുകളുടെയും റേഡിയോ സേവനങ്ങളുടെയും കൂടിക്കലരുകളുമായി ബന്ധപ്പെട്ട് ഗൾഫ് രാജ്യങ്ങൾ തമ്മിലെ ഏകോപനം എന്നിവയും യോഗം വിശകലനം ചെയ്തു.

ഗൾഫ് രാജ്യങ്ങൾ തമ്മിലെ റോമിംഗ് നിരക്കുകൾ വൈകാതെ സമഗ്രമായി പുനഃപരിശോധിച്ച് കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എക്‌സ്പ്രസ് മെയിൽ, കൊറിയർ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനം നിയന്ത്രിക്കുന്ന ഏകീകൃത നിയമവും ജി.സി.സി ടെലികോം മന്ത്രിമാരുടെ യോഗം അംഗീകരിച്ചു.   നിലവിൽ ഗൾഫ് രാജ്യങ്ങൾക്കിടയിൽ റോമിംഗ് നിരക്ക് ഏറെ കൂടുതലാണെന്നാണ് ഉപയോക്താക്കൾ പറയുന്നത്. പന്ത്രണ്ടു മണിക്കൂറിന് 68 റിയാൽ മുതൽ 79 റിയാൽ വരെയാണ് ടെലികോം കമ്പനികൾ നിലവിൽ റോമിംഗ് ചാർജ് ആയി ഈടാക്കുന്നത്. ചില കമ്പനികൾ മൂന്നു ദിവസത്തേക്ക് 230 റിയാൽ വരെ നിരക്കിലും റോമിംഗ് സേവനം നൽകുന്നുണ്ട്.

ഒമാൻ ഗതാഗത, ടെലികോം, ഐ.ടി മന്ത്രി എൻജിനീയർ സഈദ് ബിൻ ഹമൂദിന്റെ അധ്യക്ഷതയിലാണ് ഗൾഫ് ടെലികോം മന്ത്രിമാർ ജി.സി.സി ആസ്ഥാനത്ത് യോഗം ചേർന്നത്. യു.എ.ഇ ടെലികമ്മ്യൂണിക്കേഷൻസ് ആന്റ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ മാജിദ് അൽമിസ്മാർ, ബഹ്‌റൈൻ ഗതാഗത, ടെലികോം മന്ത്രി മുഹമ്മദ് ഥാമിർ അൽകഅബി, സൗദി കമ്മ്യൂണിക്കേഷൻസ്, ഐ.ടി മന്ത്രി എൻജിനീയർ അബ്ദുല്ല അൽസവാഹ, ഖത്തർ ടെലികോം, ഐ.ടി മന്ത്രി മുഹമ്മദ് അൽമന്നാഇ, കുവൈത്ത് കമ്മ്യൂണിക്കേഷൻ ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി ഡയറക്ടർ ബോർഡ് പ്രസിഡന്റ് ഉമർ സൗദ് അൽഉമർ, ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബദീവി എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News