Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഒടുവിൽ ഫ്രഞ്ച് പ്രസിഡന്റും പറഞ്ഞു,'ഗ്രേറ്റ് മൊറോക്കോ,നിങ്ങൾക്കൊരു മികച്ച ടീമുണ്ട്'

December 15, 2022

December 15, 2022

അൻവർ പാലേരി
ദോഹ : ഫ്രാൻസിന് മുന്നിൽ കീഴടങ്ങിയെങ്കിലും  കാൽപന്തുകളിയുടെ വിശ്വപോരാട്ടത്തിൽ ചരിത്രം കുറിച്ചാണ് മൊറോക്കോ ഖത്തറിൽ നിന്ന് മടങ്ങുന്നത്.വമ്പന്‍മാരെയെല്ലാം വീഴ്‌ത്തി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി കുതിച്ച മൊറോക്കോ സെമിയിലെത്തിയ ആദ്യ ആഫ്രിക്കന്‍ ടീം മാത്രമല്ല, കളിക്കളത്തിലെ പ്രതിരോധത്തിന്റെ സൗന്ദര്യം ആരാധകർക്ക് കാണിച്ചുകൊടുത്ത 'കളിയഴക്' കൂടിയാണ്.ആഫ്രിക്കയുടെ ഫുട്ബോള്‍ സ്വപ്‌നങ്ങള്‍ക്ക് പുത്തന്‍ ചിറകുകള്‍ നൽകിയ 'മഗ്‌രിബികൾ'അറബ് ലോകത്തിന്റെ ഹൃദയം കൂടി കവർന്നാണ് ഖത്തറിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നത്.

1912 മുതൽ 1956 വരെ ഫ്രഞ്ച് ഭരണത്തിന് കീഴിലായിരുന്ന  മൊറോക്കോയുമായുള്ള മൽസരത്തിന്  രാഷ്ട്രീയവും വൈകാരികവുമായ പ്രാധാന്യം കൂടിയുണ്ടായിരുന്നു.ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന ഖത്തറിനെതിരെ തുടക്കം മുതൽ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച രാജ്യമെന്ന നിലയിൽ ഖത്തറിൽ നടക്കുന്ന വാശിയേറിയ പോരാട്ടത്തിൽ ജയിച്ചുകയറേണ്ടത് ഫ്രാൻസിന് അത്രയേറെ ആവശ്യവുമായിരുന്നു.മൽസരം നേരിൽ കാണാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ തന്നെ സ്റ്റേഡിയത്തിലെത്തിൽ എത്തിയത് താരങ്ങൾക്കും ആരാധകർക്കും ആവേശം പകർന്നു.ഫ്രാൻസ് ഫൈനലിൽ കടന്നാൽ താൻ ഖത്തറിൽ എത്തുമെന്ന് അദ്ദേഹം നേരത്തെ തന്നെ ഉറപ്പ് നൽകിയിരുന്നു.ഇതനുസരിച്ചാണ് ചൊവ്വാഴ്‌ച രാത്രിയോടെ മക്രോൺ ദോഹയിൽ എത്തിയത്.

പാരീസിൽ നിന്ന് യാത്ര തിരിക്കുന്നതിന് മുമ്പ് ഫ്രാൻസ് ജയിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'താൻ അത്രയൊന്നും ശുഭാപ്തി വിശ്വാസക്കാരനല്ലെ'ന്ന് മറുപടി നൽകിയ മക്രോൺ മൽസരം തുടങ്ങുന്നതിന് മുമ്പ് ഫ്രാൻസ് ജയിക്കുമെന്ന് ഉറപ്പിച്ചുപറയുകയും ചെയ്തു.മറുപടിയില്ലാത്ത രണ്ടു ഗോളിന് മൊറോക്കോയെ തളക്കാനായെങ്കിലും വർധിത വീര്യമുള്ള മൊറോക്കൻ പ്രതിരോധവും ആക്രമണവും ഫ്രഞ്ച് പ്രസിഡന്റിന്റെയും മനസ്സിളക്കിയെന്നാണ് ശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളിൽ നിന്ന് മനസിലാവുന്നത്.

"മൊറോക്കോ വളരെ നന്നായി കളിച്ചു,മൊറോക്കൻ ജനതയോട് ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു,നിങ്ങൾക്ക് അഭിമാനിക്കാം.നിങ്ങൾക്ക് നല്ലൊരു ഫുട്‍ബോൾ ടീമുണ്ട്.നിങ്ങളുമായി ഞങ്ങൾക്കുള്ള സൗഹൃദത്തെ കുറിച്ചും ഞാൻ പറയാൻ ആഗ്രഹിക്കുന്നു ".

മത്സരം കാണാൻ അൽ ബൈത്ത് സ്റ്റേഡിയത്തിലേക്ക് പോകുന്നതിന് മുമ്പ് ദോഹയിലെ വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ സൂഖ് വാഖിഫും അദ്ദേഹം സന്ദർശിച്ചു.ഖത്തരി പതാകയുടെ നിറങ്ങളുള്ള സ്കാർഫ് ധരിച്ചാണ് അദ്ദേഹം സൂഖ് വാഖിഫിലെ തിരക്കിലൂടെ നടന്നത്.നിരവധി ഖത്തരി പൗരൻമാർക്കൊപ്പമായിരുന്നു ഫ്രഞ്ച് പ്രസിഡന്റിന്റെ യാത്ര.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News