Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
സ്പെയിനിനെ വീഴ്ത്തി, നേഷൻസ് ലീഗ് കിരീടം ഫ്രാൻസിന്

October 11, 2021

October 11, 2021

യൂറോപ്പിലെ പുത്തൻ ടൂർണമെന്റായ യുവേഫ നേഷൻസ് ലീഗിന്റെ രണ്ടാം പതിപ്പിൽ ഫ്രാൻസ് ജേതാക്കൾ. ഫൈനലിൽ സ്പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മറികടന്നാണ് ഫ്രാൻസ് കിരീടത്തിൽ മുത്തമിട്ടത്. ലോകകപ്പും, യൂറോകപ്പും,നേഷൻ ലീഗും സ്വന്തമാക്കുന്ന പ്രഥമരാജ്യമെന്ന റെക്കോർഡും ഇതോടെ ഫ്രാൻസിന്റെ പേരിലായി. ലൂസേഴ്‌സ് ഫൈനലിൽ ബെൽജിയത്തെ തോൽപിച്ച ഇറ്റലി മൂന്നാം സ്ഥാനം നേടി. 

ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം, ഒയോർസബാളിന്റെ ഗോളിലൂടെ സ്‌പെയിനാണ് ആദ്യം മുന്നിലെത്തിയത്. സെർജിയോ ബുസ്‌ക്വസിന്റെ പാസിൽ നിന്നും 64ആം മിനിറ്റിലാണ് താരം ഗോൾ നേടിയത്. രണ്ട് മിനിറ്റിനകം ഫ്രാൻസ് തിരിച്ചടിച്ചു. കരീം ബെൻസേമയുടെ മനോഹരമായൊരു ലോങ്ങ്‌ റേഞ്ചർ വലയിൽ പറന്നിറങ്ങുകയായിരുന്നു. മത്സരം അവസാനിക്കാൻ 10 മിനിറ്റ് ശേഷിക്കെ, എംബാപ്പെ ഫ്രാൻസിനെ മുന്നിലെത്തിച്ചു. ഒപ്പമെത്താനുള്ള സ്‌പെയിനിന്റെ ശ്രമങ്ങളെ ഗോൾകീപ്പർ ലോറിസ് തട്ടിയകറ്റിയതോടെ ഫ്രാൻസ് വിജയമുറപ്പിച്ചു.


Latest Related News