Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിലെ കൊവിഡ്-19 വാക്‌സിനേഷന്റെ നാല് ഘട്ടങ്ങളെ കുറിച്ച് വിശദമായി അറിയാം

January 29, 2021

January 29, 2021

ദോഹ: ഖത്തറില്‍ കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതിന്റെ നാല് ഘട്ടങ്ങള്‍ വിശദീകരിച്ച് ആരോഗ്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍. വ്യാഴാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇത് വിശദീകരിച്ചത്. 2021 അവസാനിക്കുന്നതിന് മുമ്പ് ഖത്തറിലെ എല്ലാവര്‍ക്കും സൗജന്യ പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കുമെന്നും ഇതിനകം 90,000 പേര്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. 

ഒന്നാം ഘട്ടം

കാലയളവ്: 2020 ഡിസംബര്‍ 9 മുതല്‍ 2021 മാര്‍ച്ച് 31 വരെ. 

ഉള്‍പ്പെട്ടവര്‍: ആരോഗ്യ പ്രവര്‍ത്തകര്‍, മാറാരോഗങ്ങള്‍ ബാധിച്ചവര്‍, 70 വയസിനു മുകളില്‍ പ്രായമുള്ളവര്‍, ഹോം കെയര്‍ രോഗികള്‍, ആംബുലന്‍സ് സംഘങ്ങള്‍, ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍, എണ്ണ, വാതക മേഖലയിലെ ഉദ്യോഗസ്ഥര്‍, ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെയും ഖത്തര്‍ എയര്‍വെയ്‌സിലെയും ഉദ്യോഗസ്ഥര്‍, ആകൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍, 50 നും 69 നും ഇടയില്‍ പ്രായമുള്ളവര്‍, രാജ്യത്തെ 50 ശതമാനം അധ്യാപകര്‍. 

രണ്ടാം ഘട്ടം

കാലയളവ്: 2021 ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ. 

ഉള്‍പ്പെട്ടവര്‍: ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടാത്ത മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍, വ്യവസായ സ്ഥാപനങ്ങളിലെയും മന്ത്രാലയങ്ങളിലെയും അവശ്യ തൊഴിലാളികള്‍, ഭക്ഷ്യമേഖലയിലുള്ളവര്‍, വീട്ടുജോലിക്കാര്‍, ഗതാഗത മേഖലയിലുള്ളവര്‍, ടാക്‌സി ഡ്രൈവര്‍മാര്‍, ഹെയര്‍ഡ്രസര്‍മാര്‍, സലൂണ്‍ തൊഴിലാളികള്‍, ആദ്യഘട്ടത്തില്‍ ഉള്‍പ്പെടാത്ത അധ്യാപകര്‍, സ്‌കൂള്‍ ജീവനക്കാര്‍, ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടാത്ത മറ്റ് രോഗങ്ങള്‍ ഉള്ളവര്‍, ശാരീരിക വൈകല്യങ്ങളും മാനസിക പ്രശ്‌നങ്ങളും ഉള്ളവര്‍.

മൂന്നം ഘട്ടം

കാലയളവ്: 2021 ജൂണ്‍ 1 മുതല്‍ ജൂലൈ 31 വരെ 

ഉള്‍പ്പെട്ടവര്‍: യുവാക്കള്‍, കുട്ടികള്‍ (വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി ലഭിക്കുകയാണെങ്കില്‍ മാത്രം), ആദ്യരണ്ടു ഘട്ടങ്ങളിലും ഉള്‍പ്പെടാത്തവര്‍ ഉള്‍പ്പെടാത്ത തൊഴിലാളികള്‍. 

നാലാം ഘട്ടം

കാലയളവ്: 2021 ഓഗസ്റ്റ് 1 മുതല്‍ ഒക്ടോബര്‍ 31 വരെ 

ഉള്‍പ്പെട്ടവര്‍: മുന്‍ഘട്ടങ്ങളില്‍ വാക്‌സിന്‍ ലഭിക്കാത്ത ഖത്തറിലെ എല്ലാവര്‍ക്കും. 

വാര്‍ത്താ സമ്മേളനത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ തയ്യാറെടുപ്പുകള്‍ക്കായുള്ള ദേശീയ സമിതി കോ ചെയര്‍, ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍, സാംക്രമിക രോഗ നിയന്ത്രണ വിഭാഗം ഡയറക്ടര്‍ ഡോ. ഹമദ് അല്‍ റുമൈഹി, പി.എച്ച്.സി.സി മാനേജിങ് ഡയറക്ടര്‍ ഡോ. മറിയം അബ്ദുല്‍മാലിക് എന്നിവര്‍ പങ്കെടുത്തു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News