Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറില്‍ നാല് പുതിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി നിര്‍മ്മിക്കാന്‍ പി.എച്ച്.സി.സി

February 22, 2021

February 22, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: രാജ്യത്തുടനീളം നാല് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി നിര്‍മ്മിക്കാന്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പി.എച്ച്.സി.സി) തീരുമാനിച്ചു. ഖത്തറിന്റെ ആരോഗ്യ മേഖലയ്ക്ക് ഇത് കൂടുതല്‍ കരുത്ത് പകരാനാണ് ഇതെന്നും പ്രാദേശിക അറബി ദിനപത്രമായ അറയ്യ റിപ്പോര്‍ട്ട് ചെയ്തു. 

അല്‍ ഹിലാല്‍, ബാനി ഹാജര്‍, ഉം ഗുവൈലിന, ഖലീഫ സിറ്റി എന്നിവിടങ്ങളിലാകും പുതിയ ആരോഗ്യ കേന്ദ്രങ്ങളെന്നാണ് പി.എച്ച്.സി.സി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പുതിയ ആരോഗ്യ കേന്ദ്രങ്ങള്‍ 2024 ഓടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഖത്തറിലെ പൊതു മരാമത്ത് അതോറിറ്റിയായ അഷ്ഗല്‍ ഈ വര്‍ഷം നിര്‍മ്മാണം പൂര്‍ത്തിയാക്കി പൊതുജനാരോഗ്യ മന്ത്രാലയത്തിന് കൈമാറുമെന്ന് പ്രതീക്ഷിക്കുന്ന അഞ്ച് ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുറമെയാണ് ഇത്. 

നിലവിലുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി തികച്ചും നൂതനമായ ഘടനയിലുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനാണ് പി.എച്ച്.സി.സിയുടെ പദ്ധതിയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഫിസിയോതെറാപ്പി, ഡെന്റല്‍, ഇ.എന്‍.ടി, ചര്‍മ്മരോഗങ്ങള്‍, മാറാവ്യാധികള്‍ എന്നിവയ്ക്കായുള്ള പ്രത്യേക ക്ലിനിക്കുകളുടെ എണ്ണം വര്‍ധിപ്പിച്ച് ആരോഗ്യ സേവനങ്ങള്‍ കൂടുതലായി വികസിപ്പിക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.

കൂടാതെ രോഗങ്ങള്‍ പിടിപെടും മുമ്പ് തന്നെ ആരോഗ്യം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള വെല്‍നെസ് സേവനങ്ങളും ആരോഗ്യ കേന്ദ്രങ്ങളില്‍ ഉണ്ടാകും.

അല്‍ സാദ്, സൗത്ത് അല്‍ വക്ര, അല്‍ മെസ്ഹാഫ്, ഐന്‍ ഖാലിദ്, അല്‍ ഖോര്‍ എന്നിവിടങ്ങളില്‍ പുതുതായി നിര്‍മ്മിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ കെട്ടിടങ്ങള്‍ ഈ വര്‍ഷം തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കി പൊതുജനാരോഗ്യ മന്ത്രാലയത്തിന് കൈമാറാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ രാജ്യത്തെ രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 32 ആയി ഉയരും. 


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News