Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
സൗദിയിൽ നിന്നും യു.എ.ഇയിൽ നിന്നും എത്രപേർ ലോകകപ്പ് കാണാനെത്തും,കാര്യമെന്തായാലും പോക്കറ്റ് ചോരുമെന്ന് സർവേഫലം

September 30, 2022

September 30, 2022

അൻവർ പാലേരി
ദോഹ : ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ടൂർണമെന്റിന് ഖത്തർ വേദിയാകാനിരിക്കെ ഫിഫ ലോകകപ്പ് ജിസിസി മേഖലയിലെ പണം ചെലവഴിക്കാനുള്ള പ്രവണത വർധിപ്പിക്കുമെന്ന് സർവേ ഫലം.ഒരു മാസം നീണ്ടുനിൽക്കുന്ന ലോകകപ്പിൽ താൽപ്പര്യം കാണിക്കുന്നവരിൽ പത്തിൽ ഏഴുപേരും (69 ശതമാനം).ഖത്തർ ലോകകപ്പ് യു.എ.ഇയിൽ തങ്ങളുടെ വീട്ടിലിരുന്ന് ഒറ്റയ്ക്കോ സുഹൃത്തുക്കളോടൊപ്പമോ കാണാൻ ആഗ്രഹിക്കുന്നുവെന്ന് യുഗോവ് (YouGov) നടത്തിയ സർവേ റിപ്പോർട്ടിൽ  വെളിപ്പെടുത്തുന്നു.

സർവേ ഫലമനുസരിച്ച്,എട്ടിൽ ഒരാൾ (17 ശതമാനം)  വീടിന് പുറത്തോ (ബാറിലോ റസ്റ്റോറന്റിലോ) പ്രത്യേക ഫാൻ സോണുകളിലോ ഇരുന്ന് ലോകകപ്പ് മത്സരങ്ങൾ കാണാൻ ആഗ്രഹിക്കുന്നവരാണ്.ഫുട്‍ബോൾ ആരാധകരിൽ നാലിൽ ഒരു വിഭാഗം മത്സരങ്ങൾ  ഖത്തറിലെ സ്റ്റേഡിയങ്ങളിൽ നേരിട്ട്  കാണാൻ ആഗ്രഹിക്കുന്നവരോ തത്സമയം കാണുന്നതിനുള്ള  ഒരു ടിക്കറ്റെങ്കിലും വാങ്ങാൻ പദ്ധതിയിട്ടിരിക്കുന്നവരോ ആണ്.സൗദി അറേബ്യയിലെ ഫുട്‍ബോൾ ആരാധകരും സമാനമായ പ്രവണതയാണ് കാണിക്കുന്നതെന്നും സർവേഫലം  ചൂണ്ടിക്കാണിക്കുന്നു.

ഭൂരിഭാഗം പേരും ലോകകപ്പ് വീട്ടിലിരുന്ന് കാണാനാണ് പദ്ധതിയിട്ടിരിക്കുന്നതെങ്കിലും,സൗദിയിൽ നിന്ന് മൂന്നിലൊന്ന് (33 ശതമാനം) പേർ ടിക്കറ്റ് വാങ്ങി ലോകകപ്പ് തത്സമയം കാണാൻ ദോഹയിലെത്തും. യുഎഇയിലുള്ളവരെ അപേക്ഷിച്ച് സൗദിയിൽ നിന്നുള്ള ആരാധകരാണ് കൂടുതലായി സ്റ്റേഡിയങ്ങളിൽ എത്തുകയെന്നാണ് സൂചന.

യു.എ.ഇയിലെ കളിയാരാധകരിൽ ഭൂരിഭാഗവും അഭിപ്രായപ്പെട്ടത് ഈ ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീം  ബ്രസീൽ ആണെന്നാണ്.19 ശതമാനം പേരും ബ്രസീലിനൊപ്പം നിന്നപ്പോൾ യു.എ.ഇയിലെ ആരാധകരിൽ 15 ശതമാനം അർജന്റീന കപ്പുയർത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ബ്രസീലിന്റെ വിജയപ്രതീക്ഷയിലും സൗദി യു.എ.ഇക്കൊപ്പമാണ്. സൗദിയിലെയും 19 ശതമാനവും ബ്രസീലിനൊപ്പം നിൽക്കുമ്പോൾ പത്തിൽ മൂന്ന് (31 ശതമാനം) പേർ സ്വന്തം ടീമായ സൗദി അറേബ്യയെയാണ്  ഏറ്റവും സാധ്യതയുള്ള ടീമായി തെരഞ്ഞെടുത്തു.

ലോകകപ്പ് ഖത്തറിലാണ് നടക്കുന്നതെങ്കിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും ചിലവ് വർധിക്കുമെന്ന് 63 ശതമാനം ആരാധകരും പ്രതീക്ഷിക്കുന്നുണ്ട്.

ഫിഫ ലോകകപ്പ് ഖത്തറിനുണ്ടാക്കുന്ന നേട്ടങ്ങളെ കുറിച്ച്  ചോദിച്ചപ്പോൾ,യുഎഇയിലെയും സൗദിയിലെയും പത്തിൽ ഏഴ് പേരും ഖത്തർ സമ്പദ്‌വ്യവസ്ഥയിലും പ്രാദേശിക സംസ്കാരങ്ങളെ കുറിച്ചുള്ള ധാരണയിലും വലിയ സ്വാധീനം ചെലുത്തുമെന്ന് അഭിപ്രായപ്പെടുന്നു.യു.എ.ഇയിലെ ആരാധകരിൽ ഈ ധാരണ കുറേകൂടി ശക്തമാണ്.

ഇരു രാജ്യങ്ങളിലെയും ലോകകപ്പ് മത്സരങ്ങൾ കാണാൻ ആഗ്രഹിക്കുന്നവരിൽ ഭൂരിഭാഗവും 35 മുതൽ 44 വയസ് വരെ പ്രായമുള്ള യുവാക്കളാണെന്നും സർവേയിൽ കണ്ടെത്തി.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News