Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ ബിസിനസ് തുടങ്ങാം,ലോകകപ്പിനോടനുബന്ധിച്ച് ഫുഡ് ആൻഡ് ബീവറേജസ് ഔട്‍ലെറ്റുകൾ തുടങ്ങാൻ അപേക്ഷകൾ ക്ഷണിച്ചു

August 24, 2022

August 24, 2022

ദോഹ: ലോക കപ്പ് സ്റ്റേഡിയങ്ങൾക്ക്‌ സമീപവും മറ്റു നിരവധി സ്ഥലങ്ങളിലും ഫുഡ് ആൻഡ് ബീവറേജ് സ്റ്റാൻഡുകൾ സ്ഥാപിക്കാൻ സുപ്രീം കമ്മിറ്റിയും ആസ്പെയർ കത്താറ ഹോസ്പിറ്റാലിറ്റിയും ഖത്തറിലെ ബിസിനസ് സംരംഭകരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.സ്റ്റേഡിയങ്ങൾക്ക്‌ സമീപവും കോർണിഷിലും പാർക്കുകളിലുമായി 400 ലധികം സ്റ്റാൻഡുകൾ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.

അറബ് ലോകത്ത്‌ ആദ്യമായി നടക്കുന്ന ലോക കപ്പ് വിജയിപ്പിക്കാൻ ഖത്തറിലെ ഫുഡ് ആൻഡ് ബീവറേജ് സ്ഥാപനങ്ങൾ മുന്നോട്ട് വരണമെന്നും അപേക്ഷകൾ നൽകണമെന്നും ആസ്പെയർ കത്താറ ഹോസ്പിറ്റാലിറ്റി ചെയര്മാൻ ഡോ: ഖാലിദ് ഇബ്രാഹിം അൽ സുലൈത്തി ആവശ്യപ്പെട്ടു.

അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി സെപ്‌റ്റംബർ 15 ആണ്.

താല്പര്യമുള്ളവർ forsa2022.qa എന്ന ലിങ്ക് സന്ദർശിച്ച് താഴെ കൊടുത്തിരിക്കുന്ന വിവരങ്ങൾ നൽകണം.

ചെയ്യാൻ ഉദ്ദേശിക്കുന്ന ഫുഡ് ആൻഡ് ബീവറേജ് ബിസിനസ്.
ലോക്കൽ മാർകെറ്റിലുള്ള പരിചയം.
ഇപ്പോഴുള്ള ബ്രാഞ്ചുകൾ.
ആവശ്യമുള്ള യൂണിറ്റ് (കിയോസ്‌ക്ക് അല്ലെങ്കിൽ ഭൂമി).
സ്റ്റാൻഡിനെക്കുറിച്ചുള്ള വിവരങ്ങൾ (ആശയം, എത്നിസിറ്റി തുടങ്ങിയവ).
ഹെൽത്ത് സർട്ടിഫിക്കറ്റ് ഉള്ള തൊഴിലാളികളുടെ എണ്ണം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News