Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
അതിരുവിട്ട കുട്ടിക്കളി, റോഡിലൂടെ നടന്ന കുടുംബത്തെ ഫോം സ്പ്രേയിൽ പുതപ്പിച്ച് കുട്ടികൾ : വീഡിയോ വൈറലായതോടെ പ്രതിഷേധം ശക്തം

December 21, 2021

December 21, 2021

ദോഹ : മാന്യതയുടെ സകലസീമകളും ലംഘിക്കുന്ന ഒരു ദൃശ്യമാണ് ഖത്തറിലെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാവിഷയം. റോഡിലൂടെ നടന്ന് പോവുകയായിരുന്ന ഒരു കുടുംബത്തിന് നേരെ ഓടിയടുത്ത രണ്ട് ബാലന്മാർ, തങ്ങളുടെ കൈവശമുണ്ടായിരുന്ന ഫോം സ്പ്രേ ഉപയോഗിച്ച് കുടുംബത്തെ ശല്യം ചെയ്യുന്ന വീഡിയോ ആണ് വൈറലായത്. കുട്ടികളുടെ കൂട്ടത്തിലുള്ള ഒരാൾ തന്നെയാണ് കാറിന് മുകളിലിരുന്ന് ദൃശ്യങ്ങൾ പകർത്തിയത്. ദേശീയദിന ആഘോഷങ്ങൾക്കിടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. 

ഫുട്ബോൾ ലോകകപ്പ് പോലൊരു പരിപാടിക്ക് അടുത്ത വർഷം രാജ്യം വേദിയാവാനിരിക്കെ, ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നതിനെതിരെ രൂക്ഷമായ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ നിന്നുയരുന്നത്. കുറ്റം ചെയ്തവരെ കണ്ടുപിടിച്ച് ശിക്ഷിക്കണമെന്നും, രാജ്യത്തെ പൗരന്മാർക്ക് കൃത്യമായ ബോധവൽക്കരണം നൽകണമെന്നും ആളുകൾ അഭിപ്രായപ്പെട്ടു. ശിക്ഷ നൽകിയില്ലെങ്കിൽ ഇത്തരം പ്രവണതകൾ ഇനിയും ആവർത്തിച്ചേക്കുമെന്നും പലരും ആശങ്ക പ്രകടിപ്പിച്ചു. സമാനമായ അനുഭവം താനും നേരിട്ടിട്ടുണ്ട് എന്നായിരുന്നു ഒരു യുവതിയുടെ പരാമർശം. തന്റെ കാറിന്റെ കാഴ്‌ച ചിലർ ഫോം സ്പ്രേ ഉപയോഗിച്ച് മറച്ചെന്നും, താനാകെ പേടിച്ചുപോയെന്നും ഇവർ വിശദമാക്കി. അധികൃതർ കുറ്റക്കാരെ എത്രയും പെട്ടെന്ന് കണ്ടെത്തി, നടപടികൾ എടുക്കുമെന്നാണ് പ്രതീക്ഷ.

 

 


Latest Related News