Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഉത്തരേന്ത്യയിൽ ദുരിതപ്പെയ്ത്ത് : 30 മരണം

August 19, 2019

August 19, 2019

യു.പി: തെക്കേ ഇന്ത്യയില്‍ പരക്കെ നാശം വിതച്ച പേമാരിയും കാറ്റും ഇപ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദുരിതമായി പെയ്തറിങ്ങുന്നു. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രളയം കനത്ത നാശം വിതച്ചിരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ ഇതിനകം 30 പേര്‍ മരിച്ചു. 12 പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. യമുന നദിയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ഡല്‍ഹി, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും പ്രളയ ഭീഷണി നേരിടുകയാണ്. ഹരിയാന, ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങില്‍ ജനങ്ങളെ ഒഴിപ്പിക്കുകയാണ്. ഇവിടെ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

യമുനയിലെ ജലനിരപ്പ് അപകട രേഖ മറികടന്നതോടെ ഹരിയാനയിലെ ഹാഥിനി കുണ്ട് അണക്കെട്ട് തുറന്നു വിട്ടു. പലയിടത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടര്‍ന്ന് റോഡുകള്‍ തകര്‍ന്ന് കിടക്കുകയാണ്. ജലവൈദ്യുത പദ്ധതികളില്‍ പലതിലും ഉത്പാദനം നിര്‍ത്തിവച്ചു.

ഹിമാചല്‍ പ്രദേശില്‍ നൂറു കണക്കിന് ടൂറിസ്റ്റുകള്‍ കുടുങ്ങി കിടക്കുന്നതാണ് റിപ്പോര്‍ട്ടുകളുണ്ട്. ബംഗാളിലെ പല മേഖലകളിലും കനത്ത മഴയുണ്ട്. അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.


Latest Related News