Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കടലിൽ പൊങ്ങിക്കിടക്കുന്ന സൂപ്പർമാർക്കറ്റ് വീണ്ടും തുറക്കുമെന്ന് അൽ മീര

June 01, 2022

June 01, 2022

ദോഹ: വേനലവധി കടലിൽ സജ്ജീകരിച്ച ഫ്ലോട്ടിങ് മാർക്കറ്റുകളുടെ പ്രവർത്തനം പുനരാരംഭിക്കുമെന്ന്‌ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ അൽ മീര അറിയിച്ചു.അവധിക്കാലം ആസ്വദിക്കാൻ കടലിലും ബീച്ചിലും പോകുന്നവരുടെ സൗകര്യം പരിഗണിച്ചാണ് തീരുമാനം.

സഫലിയാ ദ്വീപിന് സമീപമാണ് ബോട്ടിലുള്ള അൽ മീര സൂപ്പർമാർക്കറ്റ്  ഇപ്പോൾ പ്രവർത്തിക്കുന്നത്.2021 ൽ ആരംഭിച്ച ഫ്ലോട്ടിങ് മാർക്കറ്റ് കടലിൽ ആവശ്യമുള്ള സാധനങ്ങളും ഭക്ഷണപാനീയങ്ങൾ അടക്കമുള്ള മറ്റു അവശ്യ സാധനങ്ങളുമാണ് വിൽക്കുന്നത്.

ആയിരത്തിലധികം ഉത്പന്നങ്ങൾ ഫ്‌ളോട്ടിങ് സ്റ്റോറിൽ ലഭിക്കുമെന്ന് അൽ മീര അറിയിച്ചു.പ്രൈവറ്റ് ബോട്ടിൽ കടലിൽ പോകുന്നവർക്കും വാട്ടർ സ്പോർട്സിൽ പങ്കെടുക്കുന്നവർക്കും ബീച്ചിൽ പോകുന്നവർക്കും ഈ സൂപ്പർമാർക്കറ്റ് സേവനങ്ങൾ നൽകും.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെയും മറ്റു ദിവസങ്ങളിൽ ഉച്ചക്ക് ഒരു മണി മുതൽ രാത്രി എട്ട് മണിവരെയുമാണ് സ്റ്റാറിന്റെ പ്രവർത്തന സമയം. കാലാവസ്ഥ അനുകൂലമാകുമ്പോൾ മാത്രമാണ് സ്റ്റോർ പ്രവർത്തിക്കുക.

കടലിൽ പോകാൻ പരിശീലനം ലഭിച്ചവരാണ് സ്റ്റോറിലെ ജീവനക്കാരെന്നും അൽ മീര അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News