Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അടുത്ത അധ്യയന വർഷം ഖത്തറിൽ അഞ്ച് പുതിയ സ്കൂളുകൾ ആരംഭിക്കും

March 14, 2022

March 14, 2022

ദോഹ : 2022-23 അധ്യയന വർഷത്തിൽ രാജ്യത്ത് പുതിയ അഞ്ച് സ്കൂളുകൾ കൂടി ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അധ്യാപനത്തിൽ അടക്കം നിരവധി തൊഴിലവസരങ്ങളും ഇതോടെ സൃഷ്ടിക്കപെടും. അഭിമുഖങ്ങളിലൂടെ സ്വദേശി പൗരന്മാരെയും വിദേശികളെയും ഈ ഒഴിവുകളിലേക്ക് പരിഗണിക്കുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രാലയം കൂട്ടിച്ചേർത്തു. 

സ്വദേശിവത്ക്കരണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതിനാൽ സ്വദേശികൾക്കാവും ഈ ഒഴിവുകളിൽ മുൻഗണന നൽകുക. ദേശീയ എംപ്ലോയ്‌മെന്റ് പ്ലാറ്റ്ഫോമായ കവാദറിൽ പേര് രജിസ്റ്റർ ചെയ്ത സ്വദേശികൾക്കാവും പ്രഥമ പരിഗണന. ഖത്തർ യൂണിവേഴ്സിറ്റി, ടൊമോഹ് ഖത്തർ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പഠനം കഴിഞ്ഞ് ഇറങ്ങിയവർക്ക് അവസരമൊരുക്കും. യോഗ്യരായ ഉദ്യോഗാർത്ഥികളെ ഉപയോഗിച്ച് ഈ തൊഴിൽ ഒഴിവുകൾ നികത്തുമെന്നും മന്ത്രാലയം പ്രഖ്യാപിച്ചു.


Latest Related News