Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കാനഡയിലുണ്ടായ വാഹന അപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു

March 14, 2022

March 14, 2022

ഒട്ടാവ : യൂറോപ്യൻ രാജ്യമായ കാനഡയിൽ ഉണ്ടായ വാഹന അപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടപ്പെട്ടതായി കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയ അറിയിച്ചു. ഒന്റാറിയോ ഹൈവേയിലാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന പാസഞ്ചർ വാൻ ട്രാക്ടർ ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. 

പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും, ഇവർക്ക് വേണ്ട സഹായങ്ങൾ ഒരുക്കാൻ ഇന്ത്യൻ എംബസി രംഗത്തുണ്ടെന്നും അജയ് ബിസാരിയ കൂട്ടിച്ചേർത്തു. അപകടത്തിൽ മലയാളികൾ ഉൾപെട്ടിട്ടില്ലെന്നാണ് പ്രാഥമികവിവരം. റിപ്പോർട്ടുകൾ പ്രകാരം, ഹർപ്രീത് സിങ്,  ജസ്‌പീന്ദർ സിങ്, കരൺപാൽ സിങ്, മോഹിത് ചൗഹാൻ, പവൻ കുമാർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പാസഞ്ചർ വാൻ പൂർണമായും തകർന്നു.  അപകടത്തിൽ പെട്ടവരുടെ കുടുംബാംഗങ്ങളെ ഇന്ത്യൻ എംബസി അനുശോചനമറിയിച്ചു. സംഭവത്തിൽ അധികൃതർ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.


Latest Related News