Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ വിദേശികൾക്കുള്ള നിർബന്ധിത ഇൻഷുറൻസ് ആദ്യഘട്ടത്തിൽ സന്ദർശകർക്കായിരിക്കും നടപ്പാക്കുകയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം

May 19, 2022

May 19, 2022

ദോഹ : ഖത്തറിൽ പ്രവാസികൾക്കുള്ള നിർബന്ധിത ഇൻഷുറൻസ് ആദ്യഘട്ടത്തിൽ സന്ദർശക വിസയിലുള്ളവർക്കാണ് നടപ്പാക്കുകയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.ഇൻഷുറൻസ് പദ്ധതി ഘട്ടം ഘട്ടമായാണ് നടപ്പാക്കുകയെന്നും ചില നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി ഇതിന്റെ വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ ആരോഗ്യ സേവനങ്ങളെ നിയന്ത്രിക്കുന്ന 2021 ലെ 21 ആം നമ്പർ നിയമത്തിലെ കരട് ചട്ടങ്ങൾ പൊതു-സ്വകാര്യ മേഖലകളിലെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമാക്കിയുള്ളതാണ്.കരട് നിയമത്തിന് ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News