Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇന്ത്യയിൽ ആദ്യത്തെ ഒമിക്രോൺ മരണം, മരിച്ചത് രണ്ട് ഡോസ് വാക്സിനും എടുത്തയാൾ

January 05, 2022

January 05, 2022

ഡൽഹി : രാജ്യത്തെ ആദ്യത്തെ ഒമിക്രോൺ മരണം രാജസ്ഥാനിൽ റിപ്പോർട്ട് ചെയ്തു ഉദയ്പൂർ സ്വദേശിയായ 73 കാരനാണ് ഒമിക്രോൺ ബാധിച്ച് മരണമടഞ്ഞത്. ഡിസംബർ 15 ന് കോവിഡ് ലക്ഷണങ്ങളോടെ അഡ്മിറ്റ് ചെയ്യപ്പെട്ട ഇയാൾക്ക്, തുടർന്ന് നടത്തിയ പരിശോധനയിൽ ഒമിക്രോൺ സ്ഥിരീകരിക്കുകയായിരുന്നു. ഡിസംബർ 21 ന് ഇയാൾക്ക് കോവിഡ് നെഗറ്റീവ് ആവുകയും ചെയ്‌തെങ്കിലും ആരോഗ്യനില പിന്നീട് വഷളാവുകയായിരുന്നു.

രോഗി ഡിസംബർ 31 ന് മരണമടഞ്ഞെങ്കിലും, ഒമിക്രോൺ ബാധിച്ചതാണ് മരണത്തിന് കാരണമെന്ന് ഇന്നാണ് അധികൃതർ സ്ഥിരീകരിച്ചത്. ഇയാൾ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരുന്നു. രാജ്യത്തെ ഒമിക്രോൺ കേസുകളുടെ എണ്ണം നിലവിൽ 2135 ആയി ഉയർന്നിട്ടുണ്ട്. മഹാരാഷ്ട്രയിൽ 653 പേർക്കാണ് ഒമിക്രോൺ കണ്ടെത്തിയത്. 464 കേസുമായി ഡൽഹിയും തൊട്ടുപിന്നിലുണ്ട്.


Latest Related News