Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അക്ബർ ട്രാവൽസിന്റെ ആദ്യ വിമാനം കൊച്ചിയിലേക്ക് തിരിച്ചു,കെ.ബി.എഫ് വിമാനം മൂന്നു മണിക്കൂർ വൈകി 

June 19, 2020

June 19, 2020

ദോഹ : ഖത്തറിൽ നിന്നും പ്രവാസി സംഘടനകളുടേതല്ലാത്ത ആദ്യ ചാർട്ടേർഡ് വിമാനം ഇന്ന് രാവിലെ പതിനൊന്നു മണിയോടെ കേരളത്തിലേക്ക് യാത്രതിരിച്ചു. അക്ബർ ട്രാവൽസിന്റെ ആദ്യ വിമാനമാണ് അഞ്ച് കൈക്കുഞ്ഞുങ്ങൾ ഉൾപെടെ 178 യാത്രക്കാരുമായി കൊച്ചിയിലേക്ക് പുറപ്പെട്ടത്. യാത്രക്കാരായ രണ്ടു പേരെ ഒഴിവാക്കിയാണ് സ്‌പൈസ് ജെറ്റ് വിമാനം യാത്ര തിരിച്ചത്. ഇതിൽ ഒരാളുടെ ഇഹ്തിറാസ് മൊബൈൽ ആപ്പിൽ ഇന്നലെ രാത്രി ചുവപ്പ് തെളിഞ്ഞതോടെ യാത്ര മാറ്റിവെക്കുകയായിരുന്നു.എക്സിറ്റ് പെർമിറ്റുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്നാണ് മറ്റൊരാളുടെ യാത്ര മുടങ്ങിയത്. 

1350 റിയാലാണ് അക്ബർ ട്രാവൽസ് കൊച്ചിയിലേക്ക് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. 25 മുതൽ 30 കിലോ വരെ ലഗ്ഗേജ് അനുവദിച്ചിട്ടുണ്ട്.നാളെ(ജൂൺ 20) രാവിലെ 10.25 ന് കോഴിക്കോട്ടേക്കാണ് അക്ബർ ട്രാവൽസിന്റെ അടുത്ത സർവീസ്.

അതേസമയം,കേരളാ ബിസിനസ് ഫോറം(കെ.ബി.എഫ്) ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനം നേരത്തെ നിശ്ചയിച്ച സമയത്തിലും മൂന്നു മണിക്കൂർ വൈകിയാണ് ബോർഡിങ് ആരംഭിച്ചത്.രാവിലെ 10.55 നു പുറപ്പെടേണ്ടിയിരുന്ന വിമാനം പിന്നീട് 12.25 ന് പുറപ്പെടുമെന്ന് അറിയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ വീണ്ടും അനിശ്ചിതമായി വൈകുകയായിരുന്നു. ഉച്ചക്ക് രണ്ടു മണിയോടെ വിമാനം പുറപ്പെടും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News