Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ജാമിയ മില്ലിയയിൽ വീണ്ടും വെടിവെപ്പ്

February 02, 2020

February 02, 2020

ന്യൂഡൽഹി :  ഡൽഹി  ജാമിയ മില്ലിയ സർവകലാശാലയിൽ പ്രതിഷേധക്കാർക്ക് നേരെ വീണ്ടും വെടിവെപ്പ്. സർവകലാശാലയിലെ അഞ്ചാം നമ്പർ ഗേറ്റിലാണ് സ്‌കൂട്ടറിലെത്തിയ അജ്ഞാതർ വെടിവെപ്പ് നടത്തിയത്. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ല.

ഞായറാഴ്ച രാത്രി ചുവന്ന സ്‌കൂട്ടറിൽ എത്തിയ രണ്ടു പേരാണ് വെടിവെച്ചതെന്നും ഇവർ രക്ഷപ്പെട്ടതായുമാണ് സൂചന.പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെയാണ് അക്രമികൾ വെടിവെച്ചത്.പൗരത്വ ബില്ലിനെതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെ ഇത് മൂന്നാം തവണയാണ് ഹിന്ദു തീവ്രവാദ സംഘടനയിൽ നിന്നുള്ള അക്രമികൾ വെടിവെപ്പ് നടത്തുന്നത്. കഴിഞ്ഞ മാസം 30 ന്  ജാമിയ മില്ലിയ വിദ്യാർത്ഥികൾ നടത്തിയ ലോങ്‌മാർച്ചിന് നേരെ നടത്തിയ വെടിവെപ്പിൽ ഒരു വിദ്യാർത്ഥിക്ക് പരിക്കേറ്റിരുന്നു.ശനിയാഴ്ച ഷാൻബാഗിൽ സമാധാനപരമായി പ്രതിഷേധിക്കുന്ന സ്ത്രീകൾക്ക് നേരെ വീണ്ടും വെടിവെപ്പുണ്ടായെങ്കിലും ആർക്കും പരിക്കേറ്റിരുന്നില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനാണ് ഹിന്ദുതീവ്രവാദ സംഘടനകൾ ഇപ്പോൾ ശ്രമിക്കുന്നത്.ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള നേതാക്കളുടെ പിന്തുണയും ഇവർക്കുണ്ട്.


Latest Related News