Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ മതമൂല്യങ്ങൾക്ക് വിരുദ്ധമായ ഉൽപന്നങ്ങൾ വിൽപന നടത്തിയാൽ പത്ത് ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് വീണ്ടും മുന്നറിയിപ്പ്

August 16, 2022

August 16, 2022

ദോഹ : ഇസ്‌ലാമിക മൂല്യങ്ങൾക്ക്ചെ വിരുദ്ധമായ ഉൽപന്നങ്ങൾ വില്പനനടത്തുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുന്ന വാണിജ്യ സ്ഥാപനങ്ങൾക്ക് വാണിജ്യ-വ്യവസായ മന്ത്രാലയം (MOCI)  വീണ്ടും മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ദശലക്ഷം ഖത്തർ റിയാൽ വരെ പിഴ ചുമത്തുന്നതിനു പുറമെ,അടച്ചുപൂട്ടൽ നോട്ടീസ് നൽകുകയോ  വാണിജ്യ ലൈസൻസ് റദ്ദാക്കുകയോ ചെയ്യുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഇസ്‌ലാമിക മൂല്യങ്ങൾ, പൊതു ധാർമ്മികത, ആചാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവ ലംഘിക്കുന്ന ഏതെങ്കിലും ഉൽപന്നങ്ങളോ  ചിത്രങ്ങളോ ദൃശ്യ-ശ്രവ്യ വസ്തുക്കളോ പ്രദർശിപ്പിക്കരുതെന്ന് എല്ലാ വാണിജ്യ,വ്യാപാര സ്ഥാപന ഉടമകളോടും മന്ത്രാലയം നിർദേശിച്ചു. മതപരമായ മൂല്യങ്ങളെ ആദരിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.

ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും മതമൂല്യങ്ങൾക്കും  വിരുദ്ധമായ മുദ്രാവാക്യങ്ങളോ ഡിസൈനുകളോ ഉള്ള ഏതെങ്കിലും ഉൽപന്നങ്ങൾ ശ്രദ്ധയിൽ പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News