Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ചാരസുന്ദരിയായ പൂച്ചയെ തേടി നെട്ടോട്ടം,പത്രപ്പരസ്യം വൈറലാവുന്നു

May 30, 2022

May 30, 2022

ദോഹ: ഖത്തറിലെ പ്രമുഖ അറബ് ദിനപത്രമായ അൽ ശർഖിൽ വന്ന ഒരു പരസ്യം സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.അപൂർവ ഇനത്തിൽ പെടുന്ന തങ്ങളുടെ പൂച്ചയെ കാണാതായെന്നും കണ്ടെത്താൻ സഹായിക്കുന്നവർക്ക് 35,000(ശരാശരി 7 ലക്ഷം രൂപ ) റിയാൽ വരെ പാരിതോഷികം നൽകുമെന്നും അറിയിച്ചു കൊണ്ട് ഒരു കുടുംബം നൽകിയ പരസ്യമാണ് പലരുടെയും ഉറക്കം കെടുത്തുന്നത്.വഴിയരികിൽ നിന്ന് അറിയാതെയെങ്കിലും ഈ ചാര സുന്ദരി മുന്നിൽ വന്നുപെട്ടാൽ ലഭിക്കാൻ പോകുന്ന തുകയെ കുറിച്ചാണ് പലരും സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യുന്നത്.

ദോഹയിലെ ഇസ്‌ഗവ ഏരിയയിലാണ്  ഒൻപത് മാസം പ്രായമുള്ള ചാര നിറത്തിലുള്ള പെൺ പൂച്ചയെ കാണാതായതെന്ന് പരസ്യത്തിൽ വ്യക്തമാക്കുന്നുണ്ട്.

പരസ്യം പുറത്തുവന്ന ഉടൻ വാർത്ത വൈറൽ ആവുകയും പലരും പൂച്ചക്ക് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയതായും പ്രതിഫലതുക കണക്കിലെടുത്ത് ചിലർ തിരച്ചിൽ സമീപപ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചതായും ഖത്തർ ഡേ റിപ്പോർട്ട് ചെയ്തു.

അതേസമയം,ഇത്രയും വലിയ തുക ഉടമസ്ഥൻ നൽകുമോ എന്നും പലരും സംശയം പ്രകടിപ്പിച്ചു.ഭാഗ്യവാനായ ആരെങ്കിലും ചാരസുന്ദരിയെ കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകിയാൽ ഖത്തറിലെ ഏറ്റവും വില കൂടിയ പൂച്ചയായിരിക്കും അതെന്നും ഖത്തർ ഡേയുടെ റിപ്പോർട്ടിൽ പറയുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
 


Latest Related News