Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇത്ര മികച്ച മുന്നൊരുക്കങ്ങൾ മുൻപ് കണ്ടിട്ടില്ല, ഖത്തറിനെ അഭിനന്ദിച്ച് ഫിഫ പ്രസിഡന്റ്

November 23, 2021

November 23, 2021

ദോഹ : വരും വർഷത്തെ ഫുട്‍ബോൾ ലോകകപ്പിന് ആതിഥേയരാവാൻ ഒരുങ്ങുന്ന ഖത്തറിനെ പ്രശംസിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ. ഖത്തർ ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ് ഇൻഫന്റിനോ ഖത്തറിനെ വാനോളം പുകഴ്ത്തിയത്. ലോകകപ്പിന്റെ കൗണ്ട് ഡൗണിനോട് അനുബന്ധിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് ഇൻഫന്റിനോ ഖത്തറിൽ എത്തിയത്. 

ഇത്ര ദീർഘവീക്ഷണത്തോടെ ഒരു രാജ്യവും ലോകകപ്പിനെ സമീപിച്ചിട്ടില്ലെന്നാണ് ഇൻഫന്റിനോ അഭിപ്രായപ്പെട്ടത്.അടിസ്ഥാനസൗകര്യങ്ങൾ ഒക്കെയും നേരത്തെ തന്നെ സജ്ജമായതിനാൽ, ഇനിയുള്ള നാളുകളിൽ കാണികൾ ലോകകപ്പിന് എത്തുന്നുണ്ടെന്ന് ഉറപ്പിക്കാനുള്ള പദ്ധതികളിൽ ഖത്തറിന് ശ്രദ്ധ കേന്ദ്രീകരിക്കാമെന്നും ഇൻഫന്റിനോ കൂട്ടിച്ചേർത്തു. അറബ് ലോകത്തിന് കാല്പന്തിന് വലിയ സ്വീകാര്യതയുണ്ടെന്നും, ആതിഥേയരാവാൻ അറബ് മേഖലയ്ക്ക് പരിപൂർണ യോഗ്യതയുണ്ടെന്നും പ്രസിഡന്റ് നിരീക്ഷിച്ചു. ഭിന്നശേഷിക്കാരായ യുവതീയുവാക്കൾക്ക് കായികലോകത്ത് അവസരങ്ങൾ ഒരുക്കാനുള്ള പ്രത്യേകപദ്ധതിയും ചടങ്ങിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇതിനായി 'ഫുട്ബോൾ ഫോർ സ്കൂൾസ്' എന്ന പേരിൽ അപ്ലികേഷനും രൂപകൽപന ചെയ്തിട്ടുണ്ട്.


Latest Related News