Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ലോകകപ്പ് യോഗ്യതാ മത്സരം, ഖത്തറും ഒമാനും ഇന്ന് നേർക്കുനേർ,ദോഹ മെട്രോ സമയം നീട്ടി

October 15, 2019

October 15, 2019

ദോഹ: ഫിഫ ലോകകപ്പ് - ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ന് ഖത്തറും ഒമാനും ഏറ്റുമുട്ടും. ഇന്ന് രാത്രി 7.30 ന് വക്രയിലെ അൽ ജനൂബ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.ഇതുവരെ രണ്ടു കളികളിൽ ജയിച്ചു കയറിയാണ് ഒമാൻ ഏഷ്യൻ ജേതാക്കളായ ഖത്തറിനെ നേരിടാൻ ഒരുങ്ങുന്നത്. പരാജയം നേരിട്ടിട്ടില്ലാത്ത ഖത്തർ ഇന്ത്യയുമായി സമനിലയിൽ പിരിഞ്ഞിരുന്നു.

അതേസമയം, ആദ്യ വിജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. കൊല്‍ക്കത്ത സാള്‍ട്ട് ലെയ്ക്ക് സ്റ്റേഡിയത്തിലാണ് മത്സരം.യോഗ്യതാ റൌണ്ടിലെ ഇന്ത്യയുടെ മുന്നാമത്തെ മത്സരമാണിത്. ആദ്യ മത്സരത്തില്‍ ഒമാനോട് പരാ‍ജയം ഏറ്റുവാങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനെ സമനിലയില്‍ തളച്ചിരുന്നു.പരുക്ക് മാറിയ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തിരിച്ചെത്തുമെങ്കിലും സന്ദേശ് ജിംഗാൻ പരിക്കേറ്റ് പിന്മാറിയത് ഇന്ത്യക്ക് തിരിച്ചടിയായി മാറിയേക്കാം.

ദോഹ മെട്രോ രാത്രി വൈകിയും സർവീസ് നടത്തും

ഒമാനും ഖത്തറും തമ്മിലുള്ള മത്സരം കാണാൻ ഫുട്‌ബോള്‍ ആരാധകർക്ക് ദോഹ മെട്രോ സൗകര്യം ഒരുക്കുന്നു.ഇതിനായി സാധാരണയുള്ള സർവീസ് സമയത്തിൽ ഇന്ന് മാറ്റം വരുത്തിയിട്ടുണ്ട്. ഇത് പ്രകാരം ഇന്ന് അര്‍ധരാത്രി 12 മണിക്കായിരിക്കും അല്‍വക്രയില്‍ നിന്നുള്ള അവസാന മെട്രോ ട്രെയിന്‍ യാത്ര തിരിക്കുകയെന്ന് ഖത്തര്‍ റെയില്‍ ട്വീറ്റ് ചെയ്തു. മത്സരം തീരുന്ന 9.30 മുതല്‍ യാത്രക്കാര്‍ക്ക് മെട്രോയില്‍ പ്രവേശനം അനുവദിക്കും.ദോഹയിൽ നിന്നുള്ള കളിയാരാധകർക്ക് കളി കാണാനും തിരിച്ചുവരാനുമുള്ള സൗകര്യം കണക്കിലെടുത്താണ് സമയത്തിൽ മാറ്റം വരുത്തിയത് 

അല്‍വക്ര സ്‌റ്റേഷനും ജനൂബ് സ്‌റ്റേഡിയത്തിനുമിടയില്‍ ആരാധകര്‍ക്കായി കൂടുതല്‍ ഗതാഗത സൗകര്യമൊരുക്കി ഷട്ടില്‍ ബസ് സര്‍വീസും നടത്തും. ബസ് സര്‍വീസ് സമയം:

അല്‍വക്രയില്‍നിന്ന് ജനൂബ് സ്റ്റേഡിയത്തിലേക്കുള്ള ബസുകളുടെ സമയക്രമം : വൈകിട്ട് 5, 5.30, 6, 6.30, 6.40, 6.50, 7, 7.10, 7.20, 7.30, 7.40, 7.50.
സ്റ്റേഡിയത്തില്‍നിന്ന് മെട്രോ സ്റ്റേഷനിലേക്ക്: രാത്രി 9.25, 9.35, 9.45, 9.55.


Latest Related News