Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
92 വർഷത്തെ ചരിത്രത്തിൽ ഇതാദ്യം,ഖത്തർ ലോകകപ്പ് ഫൈനൽ മത്സരങ്ങൾ നിയന്ത്രിക്കാൻ വനിതാ റഫറിമാരെത്തുന്നു

May 19, 2022

May 19, 2022

അൻവർ പാലേരി
ദോഹ : ഈ വർഷം അവസാനം ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫൈനൽ മത്സരങ്ങളുടെചുമതല ഏറ്റെടുക്കാൻ ഫിഫ തിരഞ്ഞെടുത്ത 36 പേരിൽ മൂന്ന് വനിതാ റഫറിമാരും.ലോകകപ്പിൽ ഇതാദ്യമായാണ് പുരുഷന്മാരുടെ മത്സരങ്ങൾക്ക് വനിതാ റഫറിമാരെ നിയമിക്കുന്നത്.'ദി ടെലഗ്രാഫ്' പത്രമാണ് വനിതാ റഫറിമാരെ തെരഞ്ഞെടുത്ത വാർത്ത പുറത്തുവിട്ടത്.

ഫ്രാൻസിൽ നിന്നുള്ള സ്റ്റെഫാനി ഫ്രാപ്പാർട്ട്; റുവാണ്ടയിൽ നിന്നുള്ള സലിമ മുകൻസംഗ,ജപ്പാനിൽ നിന്നുള്ള യോഷിമി യമഷിത എന്നിവരാണ് ലോകകപ്പിന്റെ 92 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായി പുരുഷ ലോകകപ്പ് മത്സരത്തിന്റെ ചുമതല ഏറ്റെടുക്കാൻ ഭാഗ്യം ലഭിക്കുന്ന വനിതാ റഫറിമാർ.ബ്രസീലിൽ നിന്നുള്ള ന്യൂസ ബാക്ക്, മെക്സിക്കോയിൽ നിന്നുള്ള കാരെൻ ദിയാസ് മദീന, യുഎസിൽ നിന്നുള്ള കാതറിൻ നെസ്ബിറ്റ് എന്നിങ്ങനെ മൂന്ന് വനിതാ അസിസ്റ്റന്റ് റഫറിമാരും അവർക്കൊപ്പം ചേരും.

“മത്സരങ്ങളുടെ ഗുണമേന്മയാണ് ഞങ്ങൾക്ക് പ്രധാനം, ലിംഗഭേദമല്ല”- വനിതാ റഫറിമാരെ നിയമിക്കാനുള്ള തീരുമാനത്തെ കുറിച്ച് മുൻ ഇറ്റാലിയൻ റഫറിയും ഇപ്പോൾ ഫിഫയുടെ റഫറി കമ്മിറ്റി ചെയർമാനുമായ പിയർലൂജി കോളിന പ്രതികരിച്ചു.ഭാവിയിൽ, പുരുഷന്മാർ മാറ്റുരക്കുന്ന പ്രധാന  മത്സരങ്ങളിലേക്ക് വനിതാ മാച്ച് ഒഫീഷ്യലുകളെ തിരഞ്ഞെടുക്കുന്നത് തികച്ചും സാധാരണമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News