Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഫെലിക്സ് സാഞ്ചസ് സ്ഥാനമൊഴിയുന്നു,ഖത്തർ ദേശീയ ടീമിന് ഇനി പുതിയ പരിശീലകൻ

December 31, 2022

December 31, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ഏഷ്യാ കപ്പിൽ ഉൾപെടെ ഖത്തർ ദേശീയ ഫുട്‍ബോൾ ടീമിന് ഐതിഹാസിക വിജയങ്ങൾ സമ്മാനിച്ച പരിശീലകൻ ഫെലിക്സ് സാഞ്ചസ് ഖത്തർ ഫുട്‌ബോൾ അസോസിയേഷനു (ക്യുഎഫ്‌എ)മായുള്ള കരാർ അവസാനിപ്പിക്കുന്നു. ഡിസംബർ 31-ന് കരാർ അവസാനിച്ചതിന് പിന്നാലെ, ഒരു പുതിയ തുടക്കത്തിനുള്ള ശരിയായ നിമിഷമാണിതെന്ന് സാഞ്ചസും ക്യുഎഫ്‌എയും സംയുക്തമായി പ്രഖ്യാപിക്കുകയായിരുന്നു.ദേശീയ ടീമിനെ നയിക്കാനുള്ള പുതിയ പരിശീലകനെ ക്യുഎഫ്‌എ ഉടൻ തീരുമാനിക്കും.

ക്യുഎഫ്എ പ്രസിഡന്റ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി സാഞ്ചസിന് ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തി.

“ഫെലിക്സ് ഞങ്ങളുടെ പരിശീലകൻ മാത്രമായിരുന്നില്ല, ഞങ്ങളുടെ സുഹൃത്തും കൂടിയാണ്. വർഷങ്ങളായി ഖത്തർ ഫുട്ബോളിൽ അദ്ദേഹം  കൊണ്ടുവന്ന വിജയത്തിന് ഖത്തറിലെ ഫുട്ബോൾ കുടുംബം എന്നും നന്ദിയുള്ളവരായിരിക്കും.ഫെലിക്‌സിന് എപ്പോഴും  ഞങ്ങൾക്കൊപ്പം ഒരു പ്രത്യേക സ്ഥാനമുണ്ടാകും, അദ്ദേഹം തുടർന്നും  ഖത്തറിനെ തന്റെ വീടായി കരുതുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," ഷെയ്ഖ് ഹമദ് പറഞ്ഞു.

ഖത്തർ ദേശീയ ടീമിനൊപ്പമുള്ള തന്റെ വർഷങ്ങൾക്ക് സാഞ്ചസ് നന്ദി പ്രകടിപ്പിച്ചു.

“ഖത്തർ ദേശീയ ടീമിനൊപ്പം പ്രവർത്തിച്ച കഴിഞ്ഞ അഞ്ചര വർഷം ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമാണ്,” സാഞ്ചസ് പ്രതികരിച്ചു.ഒരുമിച്ചു നിന്ന് ഒരുപാട് നേട്ടങ്ങൾ കൈവരിച്ച കാലയളവിൽ തന്നിൽ അർപ്പിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും ക്യുഎഫ്എയ്ക്കും പ്രസിഡന്റ് ഷെയ്ഖ് ഹമദിനും ഭരണാധികാരികൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

 

"ഖത്തറും ഇവിടുത്തെ ജനങ്ങളും ഫുട്‌ബോളും എന്നും എന്റെ ഹൃദയത്തിലുണ്ടാകും. ടീമിന്റെ ഉത്തരവാദിത്തം മറ്റൊരാളെ ഏൽപിക്കാനും വ്യക്തിപരമായി പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനും ഇതെനിക്ക് ഉചിതമായ സമയമാണ്"-  സാഞ്ചസ് പറഞ്ഞു.

സ്പാനിഷ് വംശജനും  എഫ്‌സി ബാഴ്‌സലോണ യൂത്ത് കോച്ചുമായിരുന്ന ഫെലിക്സ് സാഞ്ചസ് 2006-ലാണ് ഖത്തറിലേക്ക് മാറിയത്. ആസ്പയർ അക്കാദമിയിൽ ചേർന്ന അദ്ദേഹം 2013-ൽ ഖത്തർ അണ്ടർ 19 ടീമിന്റെ പരിശീലകനായി നിയമിതനായി, അടുത്ത വർഷത്തെ AFC U-19 ചാമ്പ്യൻഷിപ്പ് നേടി.2017ലാണ് സാഞ്ചസ് ഖത്തർ ദേശീയ ടീമിന്റെ പരിശീലകനായത്.ആ വർഷം തന്നെ യു.എ.ഇയിൽ നടന്ന ഏഷ്യാ കപ്പ് ചാമ്പ്യൻഷിപ്പിൽ ഖത്തർ കിരീടം ചൂടിയത് ഫുട്‍ബോളിനപ്പുറം വലിയ രാഷ്ട്രീയ പ്രാധാന്യം നേടിയിരുന്നു.ഖത്തറിനെതിരെ യു.എ.ഇ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങൾ പ്രഖ്യാപിച്ച ഉപരോധം തുടരുന്നതിനിടെ എല്ലാ വെല്ലുവിളികളെയും അതിജീവിച്ചു നേടിയ വിജയം ഒരേസമയം ഖത്തറിന്റെ രാഷ്ട്രീയ വിജയവും ഫെലിക്സിന്റെ പരിശീലന മികവുമായാണ് വിലയിരുത്തപ്പെട്ടത്.അതേസമയം,ഖത്തർ ഫിഫ ലോകകപ്പിൽ ഖത്തർ ടീമിനുമുണ്ടായ ദയനീയ പരാജയം പരിശീലകനെന്ന നിലയിൽ സാഞ്ചസിന്റെ പ്രതിച്ഛായക്കും മങ്ങലേൽപിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News