Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അൽ ബിദ പാർക്കിൽ ബാർബിക്യു ഉപയോഗിക്കാൻ ഫീസ് ഏർപെടുത്തുന്നു

August 29, 2019

August 29, 2019

ദോഹ : ദോഹയിലെ അൽ ബിദ പാർക്കിനുള്ളിലെ ബാർബിക്യു സൗകര്യം ഉപയോഗിക്കാൻ ഫീസ് ഏർപ്പെടുത്തി. സെപ്റ്റംബർ 1 മുതൽ ഫീസ് ബാധകമാകും. 4 മണിക്കൂർ ബാർബിക്യു സൗകര്യം ഉപയോഗിക്കുന്നതിന് 50 റിയാലാണ് വാടക. ബാർബിക്യു ഉണ്ടാക്കാൻ 4 സമയമാണ് അനുവദിച്ചിരിക്കുന്നത്. സന്ദർശകർക്ക് തങ്ങളുടെ സൗകര്യപ്രദമായ സമയത്തേക്ക് നേരത്തെ തന്നെ ബുക്ക് ചെയ്യാം.ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി മാത്രമേ പണം സ്വീകരിക്കൂ എന്നും വ്യവസ്ഥയുണ്ട്.

രാവിലെ 6 മുതൽ 10 വരെ, 11 മുതൽ 3 വരെ, വൈകിട്ട് 4 മുതൽ 8 വരെയും 4-9 വരെയുമാണ് അനുവദിച്ച സമയം. 9 മണിക്കുള്ളിൽ ബാർബിക്യു അവസാനിപ്പിച്ചിരിക്കണം. ബാർബിക്യു സൗകര്യം നേരത്തെ ബുക്ക് ചെയ്യാൻ 44 28,77 09,44 28 77 77 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

മറ്റ് നിബന്ധനകൾ ഇങ്ങനെ:
1 : ഗ്രിൽ മരത്തിന്റെ കീഴിലേക്കോ കെട്ടിടത്തിന് സമീപത്തേക്കോ നീക്കിയിടാൻ പാടില്ല.

2 : കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം. ഗ്രിൽ ചെയ്യുന്ന സ്ഥലത്ത് കുട്ടികളെയും വളർത്തുമൃഗങ്ങളേയും നിൽക്കാൻ അനുവദിക്കരുത്.

3 : ഫിക്‌സഡ് ഗ്രിൽ മാത്രമേ അനുവദിക്കൂ.പുറത്തു നിന്നും ഗ്രിൽ കൊണ്ടുവരാൻ അനുവദിക്കില്ല.

4 : ഗ്രില്ലിൽ വേഗം കൂട്ടാനുള്ള വസ്തുക്കൾ ഉപയോഗിക്കരുത്.

5 : ഗ്രില്ലിൽ ചാർക്കോൾ സ്റ്റാർട്ടർ ഫ്‌ളൂയിഡ് അല്ലെങ്കിൽ ചാർക്കോൾ ചിമ്മിനി സ്റ്റാർട്ടർ പോലുള്ള അംഗീകൃത ഉൽപന്നങ്ങൾ മാത്രം ഉപയോഗിക്കുക. ഉപയോഗം കഴിഞ്ഞ്     ചാർക്കോൾ ഉത്തരവാദിത്തത്തോടെ നിർമാർജനം ചെയ്യണം.

6 : അവശിഷ്ടങ്ങളും ഭക്ഷണമാലിന്യങ്ങളും മാലിന്യപെട്ടിയിൽ മാത്രം നിക്ഷേപിക്കുക. ഗ്രില്ലും ചുറ്റുമുള്ള സ്ഥലങ്ങളും ശുചിയായി സൂക്ഷിക്കണം.


Latest Related News